ജലനിധിയിൽ ഡയറക്ടർ (ടെക്നിക്കൽ) ഒഴിവ്
 
                                കേരള ഗ്രാമീണ ശുദ്ധജല ശുചിത്വ പദ്ധതി (ജലനിധി) യുടെ തിരുവനന്തപുരം പ്രോജക്ട് മാനേജ്മെന്റ് യൂണിറ്റ് ഓഫീസിൽ ഡയറക്ടർ (ടെക്നിക്കൽ) തസ്തികയിലേക്ക് നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. 12 വർഷത്തെ സിവിൽ എൻജിനിയറിങ്ങിലെ പ്രവൃത്തി പരിചയവും കുടിവെള്ള പദ്ധതികൾ, സാനിട്ടേഷൻ ആൻഡ് സ്വീവേജ് പ്രോജക്ടുകൾ എന്നിവ ഡിസൈൻ ചെയ്യുന്നതിലും നടപ്പാക്കുന്നതിലുമുള്ള പ്രവൃത്തിപരിചയവുമുള്ളവർക്ക് അപേക്ഷിക്കാം. ജൂൺ 13 ന് വൈകിട്ട് 5 വരെ അപേക്ഷകൾ സമർപ്പിക്കാം. വിശദവിവരങ്ങൾക്ക്: www.jalanidhi.kerala.gov.in, 0471-2337003.
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 




 
                                                                                                                                             
                                                                                                                                             
                                                                                                                                             
                                             
                                             
                                             
                                             
                                             
                                            