ഹോം ഗാർഡ് നിയമനം

കോട്ടയം ജില്ലയിൽ ഹോം ഗാർഡുകളെ നിയമിക്കുന്നതിന് 35 വയസ്സിനും 58 വയസിനും ഇടയിൽ പ്രായമുള്ളവരും പത്താം ക്ലാസ്സ് അല്ലെങ്കിൽ തത്തുല്യ പരീക്ഷ പാസ്സായിട്ടുള്ളവരും നല്ല ശാരീരിക ക്ഷമതയുള്ളവരുമായവരിൽ നിന്ന് ജില്ലാ ഫയർ ഓഫസീറുടെ കാര്യാലയം അപേക്ഷ ക്ഷണിച്ചു* . ആർമി, നേവി, എയർ ഫോഴ്സ് തുടങ്ങിയ സേനകളിൽനിന്നോ, ബിഎസ്എഫ്, സിആർപിഎഫ്, സിഐഎസ്എഫ്, എൻഎസ്ജി, എസ്എസ്ബി, അസം റൈഫിൾസ് തുടങ്ങിയ അർദ്ധ സൈനിക സേനകളിൽനിന്നോ, കേരളാ പോലീസ്, ഫയർ ഫോഴ്സ്, ഫോറസ്റ്റ്, എക്‌സൈസ്, ജയിൽ തുടങ്ങിയ വിഭാഗങ്ങളിൽ നിന്നോ വിരമിച്ച പുരഷ/വനിത സേനാംഗങ്ങൾക്ക് അപേക്ഷിക്കാം. കായിക ക്ഷമതാ പരീക്ഷ വിജയിക്കുന്ന അപേക്ഷകരിൽനിന്നും പ്രായം കുറഞ്ഞവർക്ക് മുൻഗണന നൽകി റാങ്ക്പട്ടികതയാറാക്കും. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി- ജൂൺ 30 വൈകിട്ട് അഞ്ചു മണി. അപേക്ഷാ ഫോമിനും വിശദ വിവരങ്ങൾക്കും കോട്ടയം ജില്ലാ ഫയർ ഓഫീസുമായി ബന്ധപ്പെടണം. ഫോൺ: 0481-2567442.