കാഞ്ഞങ്ങാട് റെയിൽവേ സ്റ്റേഷന് സമീപം മൂന്നു പേർ ട്രെയിൻ തട്ടി മരിച്ചു

Sep 14, 2024
കാഞ്ഞങ്ങാട് റെയിൽവേ സ്റ്റേഷന് സമീപം മൂന്നു പേർ ട്രെയിൻ തട്ടി മരിച്ചു

                കാസർഗോഡ് ജില്ലയിൽ കാഞ്ഞങ്ങാട് റെയിൽവേ ട്രാക്ക് മുറിച്ചു കടക്കുന്നതിനിടെ മൂന്നു പേർ ട്രെയിൻ തട്ടി മരിച്ചു. കോട്ടയം ചിങ്ങവനം സ്വദേശികളായ അലീന തോമസ് (63), ചിന്നമ്മ (68), ഏയ്ഞ്ചൽ (30) എന്നിവരാണ് മരിച്ചത്. ശനിയാഴ്ച വൈകീട്ട് 7 മണിയോടെയായിരുന്നു സംഭവം. കാഞ്ഞങ്ങാട് കള്ളാറിൽ വിവാഹ ചടങ്ങിൽ പങ്കെടുത്ത ശേഷം മടങ്ങുന്നതിനായി റെയിൽവേ സ്റ്റേഷനിലേക്ക് എത്തും മുമ്പേ ആയിരുന്നു അപകടം . ട്രാക്ക് മുറച്ചു കടക്കുന്നതിനിടെ കണ്ണൂർ ഭാഗത്തു നിന്നു വന്ന ട്രെയിൻ 3 പേരേയും ഇടിച്ചു തെറിപ്പിക്കുകയായിരുന്നു.