ജില്ലാ സ്‌പോർട്‌സ് കൗൺസിൽ സെക്രട്ടറി നിയമനം

Jul 14, 2026
ജില്ലാ സ്‌പോർട്‌സ് കൗൺസിൽ സെക്രട്ടറി നിയമനം

കേരള സ്റ്റേറ്റ് സ്‌പോർട്‌സ് കൗൺസിലിന് കീഴിലുള്ള ജില്ലാ സ്‌പോർട്‌സ് കൗൺസിലുകളിലെ പ്രതീക്ഷിത ജില്ലാ സ്‌പോർട്‌സ് കൗൺസിൽ സെക്രട്ടറി തസ്തികകളിലേക്ക് അന്യത്രസേവന വ്യവസ്ഥയിൽ നിയമനം നടത്തുന്നതിന് അപേക്ഷ ക്ഷണിച്ചു. കൊല്ലം, ഇടുക്കി, മലപ്പുറം, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലെ ഒഴിവുകളിലേക്കാണ് നിയമനം. കേരള ഗവൺമെന്റ് സെക്രട്ടേറിയറ്റ് സർവീസിലെ സെക്ഷൻ ഓഫീസർ തസ്തികയിലോ വിവിധ വകുപ്പുകളിലെ സമാന തസ്തികകളിലോ ജോലി ചെയ്യുന്ന ഉദ്യോഗസ്ഥർക്ക് അപേക്ഷിക്കാം. മാതൃവകുപ്പിൽ നിന്നുള്ള നിരാക്ഷേപപത്രം സഹിതമുള്ള അപേക്ഷ ജൂലൈ 31 വൈകുന്നേരം 5 നകം സെക്രട്ടറി, കേരള സ്റ്റേറ്റ് സ്‌പോർട്‌സ് കൗൺസിൽ, തിരുവനന്തപുരം-695001 എന്ന വിലാസത്തിൽ ലഭിക്കണം. കൂടുതൽ വിവരങ്ങൾക്ക് കേരള സ്റ്റേറ്റ് സ്‌പോർട്‌സ് കൗൺസിൽ ഓഫീസിൽ നേരിട്ടോ 0471-2330167 എന്ന ഫോൺ നമ്പരിലോ ബന്ധപ്പെടാം.