രഞ്ജി ട്രോഫി ക്രിക്കറ്റ് : സെമി ഫൈനലില്‍ ടോസ് നേടിയ കേരളം ബാറ്റിങ് തിരഞ്ഞെടുത്തു
രഞ്ജിയില്‍ കേരളത്തിന്റെ രണ്ടാമത്തെ സെമി ഫൈനലാണിത്.പ്രാഥമിക ഘട്ടത്തിലും ക്വാര്‍ട്ടര്‍ ഫൈനലിലും ഒരു മത്സരത്തിലും തോല്‍ക്കാതെയാണ് കേരളത്തിന്റെ വരവ്

അഹമ്മദാബാദ് : രഞ്ജി ട്രോഫി ക്രിക്കറ്റ് സെമി ഫൈനലില്‍ ടോസ് നേടിയ കേരളം ഗുജറാത്തിനെതിരേ ബാറ്റിങ് തിരഞ്ഞെടുത്തു. രഞ്ജിയില്‍ കേരളത്തിന്റെ രണ്ടാമത്തെ സെമി ഫൈനലാണിത്. ചരിത്രത്തിലാദ്യമായി ഫൈനല്‍ കളിയ്ക്കുക എന്ന മോഹത്തോടെയാണ് കേരളം ഗുജറാത്തിലെ നരേന്ദ്ര മോദി സ്‌റ്റേഡിയത്തില്‍ ഇറങ്ങുന്നത്.പ്രാഥമിക ഘട്ടത്തിലും ക്വാര്‍ട്ടര്‍ ഫൈനലിലും ഒരു മത്സരത്തിലും തോല്‍ക്കാതെയാണ് കേരളത്തിന്റെ വരവ്.
ജമ്മു കശ്മീരിനെതിരേ ക്വാര്‍ട്ടറില്‍ കളി കൈവിട്ടെന്നു തോന്നിയ ഘട്ടത്തില്‍ പത്താംവിക്കറ്റിലെ കൂട്ടുകെട്ടിലൂടെ തിരിച്ചുവന്നു. ക്വാര്‍ട്ടര്‍ മത്സരം സമനിലയായെങ്കിലും ഒന്നാം ഇന്നിങ്‌സിലെ ഒറ്റ റണ്‍ ലീഡിലൂടെ കേരളം മുന്നേറി.ഗുജറാത്തിനായി ജസ്മീത് പട്ടേല്‍ എട്ട് മത്സരങ്ങളില്‍ 582 റണ്‍സുമായി മികച്ച ഫോമിലാണ്. ഏഴ് മത്സരങ്ങളില്‍ 555 റണ്‍സ് നേടിയ സല്‍മാന്‍ നിസാറിലാണ് കേരളത്തിന്റെ വലിയ പ്രതീക്ഷ. ബൗളിങ്ങില്‍ എം.ഡി. നിധീഷുംകൂടി ഫോമായാല്‍ ഗുജറാത്തിന് കടുപ്പമാകും കാര്യങ്ങള്‍. മുഹമ്മദ് അസ്ഹറുദ്ദീന്‍, ജലജ് സക്‌സേന, അക്ഷയ് ചന്ദ്രന്‍ ഉള്‍പ്പെടെയുള്ളവരും കേരള ടീമിന്റെ കരുത്താണ്.