ജില്ലാ അറിയിപ്പുകൾ

Feb 16, 2025
ജില്ലാ അറിയിപ്പുകൾ

വനിത കമ്മിഷന്‍ അദാലത്ത് 17 ന്

സംസ്ഥാന വനിത കമ്മിഷന്‍ സംഘടിപ്പിക്കുന്ന കോഴിക്കോട് ജില്ലാതല അദാലത്ത് ഫെബ്രുവരി 17 ന്. കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ രാവിലെ 10 ന് ആരംഭിക്കുന്ന അദാലത്തില്‍ പുതിയ പരാതികൾ സ്വീകരിക്കും.

 

പിഎസ്‌സി അഭിമുഖം 19ന്

കോഴിക്കോട് ജില്ലയിലെ പൊതു വിദ്യാഭ്യാസ വകുപ്പില്‍ എല്‍ പി സ്‌കൂള്‍ ടീച്ചര്‍ (മലയാളം (എന്‍സിഎ ഹിന്ദു നാടാര്‍) (കാറ്റഗറി നം. 215/2023) തസ്തികയുടെ ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെടുകയും വണ്‍ ടൈം വെരിഫിക്കേഷന്‍ പൂര്‍ത്തിയാക്കുകയും ചെയ്ത ഉദ്യോഗാര്‍ത്ഥികള്‍ക്കുള്ള അഭിമുഖം ഫെബ്രുവരി 19 ന് കേരള പി എസ് സി കോഴിക്കോട് മേഖലാ ഓഫീസില്‍് നടത്തും. ഉദ്യോഗാര്‍ത്ഥികള്‍ക്ക് അവരുടെ പ്രൊഫൈലില്‍ അഡ്മിഷന്‍ ടിക്കറ്റ് ലഭ്യമാക്കിയിട്ടുള്ളതിനാല്‍ വ്യക്തിഗത ഇന്റര്‍വ്യൂ മെമ്മോ അയയ്ക്കുന്നതല്ല. അഡ്മിഷന്‍ ടിക്കറ്റ് പ്രൊഫൈലില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്തെടുത്ത് ആവശ്യമായ രേഖകള്‍ സഹിതം അഡ്മിഷന്‍ ടിക്കറ്റില്‍ പരാമര്‍ശിച്ച ഓഫീസിലും തിയ്യതിയിലും യഥാസമയം അഭിമുഖത്തിന് ഹാജരാകണം. ഉദ്യോഗാര്‍ത്ഥികള്‍ പരിഷ്‌കരിച്ച കെ-ഫോം (Appendix-28) പിഎസ്‌സി വെബ്സൈറ്റില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്ത് പൂരിപ്പിച്ച് ഹാജരാക്കണം. അഡ്മിഷന്‍ ടിക്കറ്റ് പ്രൊഫൈലില്‍ ലഭ്യമായിട്ടില്ലാത്തവര്‍ പി.എസ്.സി. കോഴിക്കോട് ജില്ലാ ഓഫീസുമായി ബന്ധപ്പെടണം. ഫോണ്‍ - 0495 2371971.

                                   
സുകൃതം 2025- കുടുംബ സംഗമവും സെമിനാറും 22ന്

കേരളസര്‍ക്കാര്‍ ആയുഷ് ഹോമിയോപ്പതി വകുപ്പിന്റെയും കോഴിക്കോട് ജില്ല പഞ്ചായത്തിന്റെയും നാഷണല്‍ ആയുഷ് മിഷന്റെയും ആഭിമുഖൃത്തില്‍ ജില്ലാ ഹോമിയോ ആശുപത്രി, ജനനി വന്ധ്യതാ നിവാരണ പദ്ധതിയുടെ ഭാഗമായി സുകൃതം 2025 എന്ന പേരില്‍ കുടുംബ സംഗമവും സെമിനാറും സംഘടിപ്പിക്കുന്നു. ഫെബ്രുവരി 22 ന് 12 മണി മുതല്‍ 5 വരെ ഒലിവ് കണ്‍വെന്‍ഷന്‍ സെന്റര്‍ പുതിയങ്ങാടിയില്‍ നടക്കുന്ന പരിപാടി ആരോഗ്യമന്ത്രി വീണ ജോര്‍ജ് ഉദ്ഘാടനം ചെയ്യും. വനം വകുപ്പ് മന്ത്രി എ കെ ശശീന്ദ്രന്‍ മുഖ്യാതിഥിയാകും.
ഫെബ്രുവരി 13 ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശിയുടെ അധ്യക്ഷതയില്‍ സ്വാഗതസംഘ രൂപീകരണ യോഗം ചേര്‍ന്നു. മന്ത്രി എ കെ ശശീന്ദ്രന്‍ രക്ഷാധികാരിയും പ്രസിഡന്റ് ഷീജ ശശി ചെയര്‍മാനും ഡിഎംഒ ഡോ. കവിത പുരുഷോത്തമന്‍ കണ്‍വീനറായും സ്വാഗതസംഘം രൂപീകരിച്ചു. കോഴിക്കോട് കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍ മനോജ്, ജില്ലാ പഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍മാരായ കെ പി ജമീല, റീന ആര്‍ വി, ഡിപിഎം ഡോ അനീന ത്യാഗരാജ്, ആശുപത്രി സൂപ്രണ്ട് ഡോ. അച്ചാമ്മ ലെനു തോമസ്, എച്ച് എം സി മെമ്പര്‍മാര്‍വിവിധ അസോസിയേഷന്‍ പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്തു.

Prajeesh N K MADAPPALLY