ട്രെയിന്‍ ട്രാക്കില്‍ മണ്ണിടിഞ്ഞ് വീണതിനെത്തുടർന്ന് മേട്ടുപ്പാളയം-ഊട്ടി റൂട്ടില്‍ ട്രെയിൻ ഗതാഗതം തടസപ്പെട്ടു
മേട്ടുപ്പാളയം–ഉദഗമണ്ഡലം ( 06136) ട്രെയിനാണ് റദ്ദാക്കിയത്

ഊട്ടി: കനത്ത മഴയിൽ മൗണ്ടെയ്ന് ട്രെയിന്‍ ട്രാക്കില്‍ മണ്ണിടിഞ്ഞ് വീണതിനെത്തുടർന്ന് മേട്ടുപ്പാളയം-ഊട്ടി റൂട്ടില്‍ ട്രെയിൻ ഗതാഗതം തടസപ്പെട്ടു. കല്ലാര്‍ സ്റ്റേഷനും ഹില്‍ഗ്രോവ് സ്റ്റേഷനും ഇടയിലായിരുന്നു സംഭവം.മേട്ടുപ്പാളയം–ഉദഗമണ്ഡലം ( 06136) ട്രെയിനാണ് റദ്ദാക്കിയത്. പാതയിൽനിന്നും മണ്ണ് പൂർണമായി നീക്കി അറ്റകുറ്റപ്പണികള്‍ നടത്തേണ്ടതുണ്ടെന്ന് സേലം ഡിവിഷണല്‍ മാനേജര്‍ അറിയിച്ചു.നീലഗിരിയിലും കോയമ്പത്തൂരിലും ഇപ്പോള്‍ അതിശക്തമായ മഴയാണ് പെയ്യുന്നത്. നീലഗിരി ജില്ലയിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മൂന്നുദിവസത്തേക്ക് ഊട്ടി യാത്ര ഒഴിവാക്കണമെന്നും നീലഗിരി ജില്ലാ കലക്ടർ മുന്നറിയിപ്പ് നൽകിയിരുന്നു.