''എന്നിടം" ക്യാമ്പയിൻ ജില്ലയിൽ തുടക്കമായി
ക്യാമ്പയിൻ ഡെപ്യൂട്ടി കളക്ടർ കെ.അനിത ഉദ്ഘാടനം ചെയ്തു. വാർഡ് തലത്തിൽ മാസാന്ത്യങ്ങളിൽ അയൽക്കൂട്ട അംഗങ്ങൾ ഒത്ത് കൂടി കലാ പരിപാടികൾ, ചർച്ചകൾ സംഘടിപ്പിക്കും.
വയനാട് : കുടുംബശ്രീ ജില്ലാ മിഷന്റെ ആഭിമുഖ്യത്തിൽ എഡിഎസ് സംവിധാനം ശക്തിപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെ സംഘടിപ്പിക്കുന്ന ''എന്നിടം" ക്യാമ്പയിൻ ജില്ലയിൽ തുടക്കമായി. ക്യാമ്പയിൻ ഡെപ്യൂട്ടി കളക്ടർ കെ.അനിത ഉദ്ഘാടനം ചെയ്തു. വാർഡ് തലത്തിൽ മാസാന്ത്യങ്ങളിൽ അയൽക്കൂട്ട അംഗങ്ങൾ ഒത്ത് കൂടി കലാ പരിപാടികൾ, ചർച്ചകൾ സംഘടിപ്പിക്കും. എഡിഎസുകളെ ക്രിയാത്മകമാക്കി അയൽക്കൂട്ട പ്രവർത്തനം കൂടുതൽ മുന്നോട്ട് കൊണ്ട് വരികയാണ് എന്നിടം ക്യാമ്പയിൻ ലക്ഷ്യം വെക്കുന്നത്.കുടുംബശ്രീ ജില്ലാ മിഷൻ കോ-ഓർഡിനേറ്റർ പി. കെ ബാലസുബ്രഹ്മണ്യൻ അധ്യക്ഷനായ പരിപാടിയിൽ സിഡിഎസ് ചെയർപേഴ്സൺ എ.വി. ദീപ, അസിസ്റ്റന്റ് കോ-ഓർഡിനേറ്റർമാരായ കെ.എം സെലീന, വി.കെ റജീന, സിഡിഎസ് എക്സിക്യൂട്ടീവ് അംഗംആർ.സുജാത, എഡി എസ് പ്രസിഡന്റ് വി.ആർ രാധ എന്നിവർ സംസാരിച്ചു.