ഇന്ന് രാവിലെ 11ന് രാഹുല്‍ റായ്ബറേലിയില്‍ നാമനിര്‍ദേശപത്രിക സമര്‍പ്പിക്കും
ദിവസങ്ങൾ നീണ്ട അഭ്യൂഹങ്ങൾക്കൊടുവിൽ ഇന്ന് രാവിലെയാണ് കോൺഗ്രസ് റായ്ബറേലിയിലെയും അമേഠിയിലെയും സ്ഥാനാർഥികളെ പ്രഖ്യാപിച്ചത്.
ന്യൂഡല്‍ഹി: ലോക്സഭ തെരഞ്ഞെടുപ്പില്‍ യുപിയിലെ റായ്ബറേലിയില്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുന്നതിനായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി ഡല്‍ഹിയില്‍ നിന്നും യാത്ര തിരിച്ചു. സോണിയാ ഗാന്ധിയും രാഹുലിനൊപ്പമുണ്ട്.ഇന്ന് രാവിലെ 11ന് രാഹുല്‍ റായ്ബറേലിയില്‍ നാമനിര്‍ദേശപത്രിക സമര്‍പ്പിക്കും. കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ, എഐസിസി സംഘടനാ ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാൽ, യുപിയിലെ കോണ്‍ഗ്രസ് നേതാക്കള്‍ എന്നിവരും പത്രി സമർപ്പണത്തിന് എത്തിച്ചേരുമെന്നാണ് വിവരം. പത്രിക സമര്‍പ്പിച്ചതിനു പിന്നാലെ റായ്ബറേലിയില്‍ രാഹുല്‍ റോഡ്ഷോയും നടത്തും.ദിവസങ്ങൾ നീണ്ട അഭ്യൂഹങ്ങൾക്കൊടുവിൽ ഇന്ന് രാവിലെയാണ് കോൺഗ്രസ് റായ്ബറേലിയിലെയും അമേഠിയിലെയും സ്ഥാനാർഥികളെ പ്രഖ്യാപിച്ചത്. റായ്ബറേലിയിയിൽ രീാഹുൽ ഗാന്ധിയും അമേഠിയില്‍ കിഷോരി ലാല്‍ ശര്‍മയും മത്സരിക്കും.അമേഠിയിലും റായ്ബറേലിയിലും നാമനിര്‍ദേശപത്രിക നല്‍കാനുള്ള സമയം ഇന്ന് അവസാനിക്കാനിരിക്കെയാണ് കോണ്‍ഗ്രസിന്റെ കേന്ദ്ര തെരഞ്ഞെടുപ്പു കമ്മറ്റി സ്ഥാനാര്‍ഥികളെ ഔദ്യോഗികമായി പ്രഖ്യാപിച്ചത്