ഭരണങ്ങാനത്ത് പ്രധാന തിരുനാള്‍ ഇന്ന്
BHARANANGANAM THIRUNAL

ഭരണങ്ങാനം: വിശുദ്ധ അല്‍ഫോന്‍സാ തീര്‍ഥാടന കേന്ദ്രത്തില്‍ അല്‍ഫോന്‍സാമ്മയുടെ പ്രധാന തിരുനാള്‍ ഇന്ന് ആഘോഷിക്കും. പുലര്‍ച്ചെ 4.45 മുതല്‍ രാത്രി 9.30 വരെ തുടർച്ചയായി വിശുദ്ധ കുര്‍ബാന ഉണ്ടായിരിക്കും.
രാവിലെ 6.45 ന് മാര്‍ ജോസഫ് പള്ളിക്കാപറമ്പില്‍ നേര്‍ച്ചയപ്പം വെഞ്ചരിക്കും. ഏഴിന് ബിഷപ് മാർ ജോസഫ് കല്ലറങ്ങാട്ട് വിശുദ്ധ കുർബാന അർപ്പിക്കും. 10.30ന് ഇടവക ദേവാലയത്തിൽ കർദിനാൾ മാർ ജോർജ് ആലഞ്ചേരി തിരുനാൾ കുർബാന അർപ്പിച്ച് സന്ദേശം നൽകും. തുടർന്ന് പ്രദക്ഷിണം.