ഹിന്ദുസ്ഥാന്‍ പെട്രോളിയം കോര്‍പ്പറേഷനില്‍ ജൂനിയര്‍ എക്‌സിക്യുട്ടീവ് ഒഴിവുകള്‍
അവസാന തീയതി ഏപ്രില്‍ 30

ന്യൂഡല്‍ഹി : ജൂനിയര്‍ എക്‌സിക്യുട്ടീവ് തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ച് ഹിന്ദുസ്ഥാന്‍ പെട്രോളിയം കോര്‍പ്പറേഷന്‍ ലിമിറ്റ്ഡ് (എച്ച്പിസിഎല്‍). താത്പര്യമുള്ള അര്‍ഹരായ ഉദ്യോഗാര്‍ഥികള്‍ക്ക് ഔദ്യോഗിക വെബ്സൈറ്റിലൂടെ അപേക്ഷിക്കാം. ഏപ്രില്‍ 30 2025 ആണ് അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി.
30,000 മുതല്‍ 1.2 ലക്ഷം രൂപ വരെയാണ് പ്രതിമാസ ശമ്പളം. തിരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാര്‍ഥികള്‍ ഒരുവര്‍ഷത്തെ പ്രൊബേഷന്‍ കാലാവധി പൂര്‍ത്തിയാക്കണം. ഒരു വര്‍ഷത്തെ പ്രൊബേഷന്‍ പീരിഡയഡിലെ മികവ് അടിസ്ഥാനമാക്കിയാകും സ്ഥിരപ്പെടുത്തൽ.