അനന്യം പദ്ധതിയുടെ കലാടീമിലേക്ക് ട്രാൻസ്ജെൻഡേഴ്സിന് അപേക്ഷിക്കാം
യോഗ്യരായ ട്രാൻസ്ജെൻഡർ വ്യക്തികൾ ഒക്ടോബർ 7ന് വൈകിട്ട് അഞ്ചിനകം ഗൂഗിൾ ഫോമിൽ അപേക്ഷ സമർപ്പിക്കണം.
തിരുവനന്തപുരം : ട്രാൻസ്ജെൻഡേഴ്സിന് സാമൂഹികമായും സാമ്പത്തികമായും മെച്ചപ്പെട്ട ജീവിതനിലവാരം ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ സാമൂഹ്യനീതി വകുപ്പ് നടപ്പിലാക്കുന്ന അനന്യം പദ്ധതിയുടെ ഭാഗമായി രൂപീകരിക്കുന്ന കലാടീമിലേക്ക് അപേക്ഷ ക്ഷണിച്ചു. ട്രാൻസ്ജെൻഡർ വ്യക്തികളുടെ അഭിരുചി മേഖല തിരിച്ചറിഞ്ഞ് ആവശ്യമായ പരിശീലനം നൽകി സർക്കാർ നടത്തുന്ന വിവിധ പരിപാടികളിൽ കലാടീമിന് കലാപ്രകടനത്തിനുള്ള അവസരം ഒരുക്കും. നൃത്തം, സംഗീതം, അഭിനയം, ഉപകരണ സംഗീതം, നാടോടി കലകൾ, ആദിവാസി നൃത്തരൂപങ്ങൾ എന്നിവയിൽ പ്രാവീണ്യവും, വൈദഗ്ധ്യവുമുള്ള ട്രാൻസ്ജെൻഡർ വ്യക്തികൾക്ക് കലാടീമിന്റെ ഭാഗമാകാൻ അവസരമുണ്ട്.യോഗ്യരായ ട്രാൻസ്ജെൻഡർ വ്യക്തികൾ ഒക്ടോബർ 7ന് വൈകിട്ട് അഞ്ചിനകം ഗൂഗിൾ ഫോമിൽ അപേക്ഷ സമർപ്പിക്കണം. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് മേഖലാതലങ്ങളിൽ ഓഡിഷൻ നടത്തും. ഓഡിഷനിലൂടെ അന്തിമ തിരഞ്ഞെടുപ്പ് നടത്തി ടീമിന് പരിശീലനം നൽകും. ഗൂഗിൾ ഫോം ലിങ്കിനും കൂടുതൽ വിവരങ്ങൾക്കും www.swdkerala.gov.in സന്ദർശിക്കുക.