കേ​ര​ള തീ​ര​ത്ത് വീ​ണ്ടും ക​പ്പ​ല​പ​ക​ടം; ച​ര​ക്ക് ക​പ്പ​ലി​ന് തീ​പി​ടി​ച്ചു; 50 ക​ണ്ടെ​യ്ന​റു​ക​ള്‍ ക​ട​ലി​ൽ വീ​ണു

Jun 9, 2025
കേ​ര​ള തീ​ര​ത്ത് വീ​ണ്ടും ക​പ്പ​ല​പ​ക​ടം; ച​ര​ക്ക് ക​പ്പ​ലി​ന് തീ​പി​ടി​ച്ചു; 50 ക​ണ്ടെ​യ്ന​റു​ക​ള്‍ ക​ട​ലി​ൽ വീ​ണു
ship accident

https://x.com/i/status/1931992672404635671 

കോ​ഴി​ക്കോ​ട്: ക​ണ്ണൂ​ര്‍ അ​ഴീ​ക്ക​ൽ തീ​ര​ത്തി​ന് സ​മീ​പം ച​ര​ക്കു​ക​പ്പ​ലി​ന് തീ​പി​ടി​ച്ചു. അ​പ​ക​ട​ത്തി​നു പി​ന്നാ​ലെ ക​പ്പ​ലി​ലെ 50 ക​ണ്ടെ​യ്ന​റു​ക​ള്‍ ക​ട​ലി​ൽ വീ​ണു. 650ഓ​ളം ക​ണ്ടെ​യ്ന​റു​ക​ളാ​ണ് ക​പ്പി​ലി​ലു​ള്ള​ത്. 

കേ​ര​ള തീ​ര​ത്ത് നി​ന്നും 120 കി​ലോ​മീ​റ്റ​ർ ഉ​ൾ​ക്ക​ട​ലി​ൽ ബേ​പ്പൂ​ർ- അ​ഴീ​ക്ക​ൽ തു​റ​മു​ഖ​ങ്ങ​ള്‍​ക്ക് പ​ടി​ഞ്ഞാ​റ് ഭാ​ഗ​ത്താ​യി ഇ​ന്ന് രാ​വി​ലെ​യാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. കൊ​ളം​ബോ​യി​ൽ നി​ന്ന് മും​ബൈ​യി​ലേ​ക്ക് പോ​വു​ക​യാ​യി​രു​ന്ന, സിം​ഗ​പ്പു​ർ പ​താ​ക വ​ഹി​ക്കു​ന്ന വാ​ൻ ഹെ​യ് ലൈ​ൻ​സ് എ​ന്ന ഫീ​ഡ​ർ​ഷി​പ്പി​ലാ​ണ് തീ​പി​ടി​ത്ത​മു​ണ്ടാ​യ​ത്. ഇ​തി​നു പി​ന്നാ​ലെ ക​പ്പ​ലി​ൽ പൊ​ട്ടി​ത്തെ​റി​ക​ളു​മു​ണ്ടാ​യി.

ക​പ്പ​ലി​ൽ 40 ജീ​വ​ന​ക്കാ​രു​ണ്ടെ​ന്നാ​ണ് വി​വ​രം. ഇ​വ​രി​ൽ 18 പേ​ർ ക​ട​ലി​ൽ ചാ​ടി​യെ​ന്നും റി​പ്പോ​ർ​ട്ടു​ക​ളു​ണ്ട്. അ​പ​ക​ട​സ്ഥ​ല​ത്തേ​ക്ക് ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ത്തി​നാ​യി കോ​സ്റ്റ് ഗാ​ർ​ഡ് ക​പ്പ​ലു​ക​ളും ഡോ​ർ‌​ണി​യ​ർ വി​മാ​ന​ങ്ങ​ളും നീ​ങ്ങി​യി​ട്ടു​ണ്ട്.

webdesk As part of the Akshaya News Kerala team, I strive to bring you timely and accurate information on a wide range of topics. Whether it's breaking news, in-depth analysis, or features on cultural events, I'm here to keep you informed and engaged. Our mission is to be your go-to source for everything related to Kerala and its people, delivering news that matters to you. Stay tuned for updates, opinions, and insights from our dedicated team.