വ്യവസായവൽക്കരണത്തിന് ഡിജിറ്റൽ സാധ്യതകൾ ഉപയോഗിക്കും. മന്ത്രി പി.രാജീവ്

Jun 9, 2025
വ്യവസായവൽക്കരണത്തിന് ഡിജിറ്റൽ സാധ്യതകൾ ഉപയോഗിക്കും. മന്ത്രി പി.രാജീവ്
rising poonjar investers meet

ഈരാറ്റുപേട്ട : സംസ്ഥാനം വ്യവസായ പുരോഗതിയിൽ  കുതിച്ചുചാട്ടത്തിൽ ആണെന്നും വ്യവസായ പുരോഗതിക്കായി ഡിജിറ്റലൈസേഷന്റെ എല്ലാ സാധ്യതകളും ഉപയോഗപ്പെടുത്തുമെന്നും മന്ത്രി പി. രാജീവ് പ്രസ്താവിച്ചു. അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎയുടെ നേതൃത്വത്തിൽ  പൂഞ്ഞാർ നിയോജകമണ്ഡലം കേന്ദ്രീകരിച്ച് റൈസിംഗ് പൂഞ്ഞാർ 2k25 എന്ന പേരിൽ ഈരാറ്റുപേട്ടയിൽ നടന്ന നിക്ഷേപ സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ യോഗത്തിൽ അധ്യക്ഷത വഹിച്ചു.    സംഗമത്തോടനുബന്ധിച്ചു നടത്തിയ പ്രദർശനസ്റ്റാളുകളുടെ ഉദ്ഘാടനം ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ നിർവഹിച്ചു. പാറത്തോട് കേന്ദ്രീകരിച്ച്  പാറത്തോട് സർവീസ് സഹകരണ ബാങ്കിന്റെ നേതൃത്വത്തിൽ  പുതുതായി രൂപീകരിച്ച അഗ്രോ ഫുഡ് പാർക്കിന്റെ പ്രഖ്യാപനവും,  ലോഗോ പ്രകാശനവും   രാജ്യസഭാ എംപി ജോസ് കെ മാണി നിർവഹിച്ചു. ജില്ലാ കളക്ടർ ജോൺ വി.സാമുവൽ ഐഎഎസ്, വ്യവസായ വകുപ്പ് ഡയറക്ടർ വിഷ്ണുരാജ് ഐഎഎസ്, അഡീഷണൽ ഡയറക്ടർ ജി രാജീവ്,ജില്ലാ വ്യവസായ കേന്ദ്രം ജനറൽ മാനേജർ വി.ആർ രാകേഷ്, ഈരാറ്റുപേട്ട നഗരസഭ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ സുഹാന ജിയാസ് തുടങ്ങിയവർ പ്രസംഗിച്ചു.
 തുടർന്ന് മന്ത്രി പി.രാജീവ് സംരംഭകരുമായി മുഖാമുഖം  നടത്തി. മന്ത്രിയോടൊപ്പം പാനൽ ഡിസ്കഷനിൽ ഓക്സിജൻ സിഇഒ ഷിജോ കെ തോമസ്, അജ്മി ഗ്രൂപ്പ്  ഡയറക്ടർ റാഷിദ് കെ.എ, നിഷ ഗാർമെന്റ്സ്   മാനേജിങ് ഡയറക്ടർ ഹാജി ഷെരീഫ് കാസിം, റീസ് ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടർ രാജി മാത്യു, വെബ് ആൻഡ് ക്രാഫ്റ്റ് സി ഒ ജിലു ജോസഫ്, സൺറൈസ് ഗ്രൂപ്പ് മാനേജ്മെന്റ് ഡയറക്ടർ ഡോ.ഹാഫിസ് റഹ്മാൻ, തീക്കോയി ഫാംസ് പ്രതിനിധി പ്രതാപചന്ദ്രൻ ,വ്യാപാരി വ്യവസായി പ്രതിനിധികളായ തോമസുകുട്ടി മുതുപുന്നക്കൽ ,എ എം എ ഖാദർ, 
 തുടങ്ങിയവർ സംസാരിച്ചു. നിക്ഷേപ സംഗമത്തിൽ 308 സംരംഭകരിൽ നിന്നായി 2456.88 കോടി രൂപയുടെ താല്പര്യപത്രങ്ങൾ ലഭിച്ചു. ഇതിൽ 38 സംരംഭങ്ങൾ പത്തു കോടി രൂപയിലധികം മുതൽമുടക്ക് വരുന്നതും, 88 സംരംഭങ്ങൾ ഒരു കോടിയിലധികം രൂപ മുതൽമുടക്ക് വരുന്നതുമാണ്. ഇതുവഴി 11342 തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടുമെന്ന് പ്രതീക്ഷിക്കപ്പെടുന്നു. റൈസിങ് പൂഞ്ഞാറിൽ ലഭിച്ച താല്പര്യ പത്രങ്ങൾ ഒരു പ്രത്യേക-ഡാഷ് ബോർഡ് രൂപീകരിച്ച് നടപടിക്രമങ്ങൾ പാലിച്ച് സമയബന്ധിതമായി സംരംഭങ്ങൾ ആരംഭിക്കാൻ അവസരം ഒരുക്കുമെന്നും മന്ത്രി പി.രാജീവ്‌ അറിയിച്ചു. വിനോദ് മണ്ഡലത്തിന്റെ സാധ്യതകളും, സാഹചര്യങ്ങളും അനുസരിച്ച് ടൂറിസം മേഖല, അഗ്രി ഫുഡ് പ്രോസസിംഗ്, ഐടി സംരംഭങ്ങൾ, മരാധിഷ്ഠിത വസായങ്ങൾ, റബർ അധിഷ്ഠിത വ്യവസായങ്ങൾ , എന്നീ സെക്ടറുകളെ ഫോക്കസ് ചെയ്തുo എന്നാൽ എല്ലാ സംരംഭക മേഖലകളെയും പ്രോത്സാഹിപ്പിച്ചും നിക്ഷേപം ആകർഷിക്കുകയാണ് ലക്ഷ്യമെന്ന് അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ  അധ്യക്ഷ പ്രസംഗത്തിൽ പറ

webdesk As part of the Akshaya News Kerala team, I strive to bring you timely and accurate information on a wide range of topics. Whether it's breaking news, in-depth analysis, or features on cultural events, I'm here to keep you informed and engaged. Our mission is to be your go-to source for everything related to Kerala and its people, delivering news that matters to you. Stay tuned for updates, opinions, and insights from our dedicated team.