സൈജു കുറുപ്പും സായ് കുമാറും പ്രധാനവേഷത്തിലെത്തുന്ന 'ഭരതനാട്യം' ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്

Jul 27, 2024
സൈജു കുറുപ്പും സായ് കുമാറും പ്രധാനവേഷത്തിലെത്തുന്ന 'ഭരതനാട്യം' ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്
bharatanatyam-first-look-poster-out

സൈജു കുറുപ്പും സായ് കുമാറും പ്രധാനവേഷത്തിലെത്തുന്ന 'ഭരതനാട്യം' എന്ന ചിത്രതിൻ്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു. നവാഗതനായ കൃഷ്ണദാസ് മുരളിയാണ് ഈ ചിത്രം തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്നത്. തോമസ് തിരുവല്ലാ ഫിലിംസ് ഇൻ അസ്സോസ്സിയേഷൻ വിത്ത് സൈജു കുറുപ്പ് എൻ്റർടെയിൻമെൻ്റിൻ്റെ ബാനറിൽ ലിനി മറിയം ഡേവിഡ്, അനുപമ നമ്പ്യാർ എന്നിവർ ചേർന്നാണ് ഈ ചിത്രം നിർമിക്കുന്നത്.

നാട്ടിലെ പുരാതനമായ ഒരു കുടുംബത്തെ കേന്ദ്രീകരിച്ചു കൊണ്ട് തികഞ്ഞ കുടുംബ ചിത്രമായി അവതരിപ്പിക്കുന്ന ചിത്രത്തിൽ സൈജു കുറുപ്പ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നു. സായ് കുമാർ, കലാരഞ്‌ജിനി, മണികണ്ഠൻ പട്ടാമ്പി, സലിം ഹസ്സൻ, അഭിരാം രാധാകൃഷ്ണൻ, നന്ദു പൊതുവാൾ, ശ്രീജാ രവി, സ്വാതിദാസ് പ്രഭു, ദിവ്യാ എം. നായർ, ശ്രുതി സുരേഷ് എന്നിവരും പ്രധാന താരങ്ങളാണ്.മനു മഞ്ജിത്തിൻ്റെ ഗാനങ്ങൾക്ക് സാമുവൽ ഏ.ബി. സംഗീതം പകർന്നിരിക്കുന്നു. ഛായാഗ്രഹണം - ബബിലു അജു, എഡിറ്റിങ് - ഷഫീഖ് വി.ബി,
മേക്കപ്പ് -മനോജ് കിരൺ രാജ്, കോസ്റ്റ്യൂം ഡിസൈൻ - സുജിത് മട്ടന്നൂർ, നിശ്ചല ഛായാഗ്രഹണം - ജസ്റ്റിൻ ജയിംസ്, കലാസംവിധാനം - ബാബു പിള്ള, ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ -സാംസൺ സെബാസ്റ്റ്യൻ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്സ് - കല്ലാർ അനിൽ, ജോബി ജോൺ, പ്രൊഡക്ഷൻ കൺടോളർ - ജിതേഷ് അഞ്ചു മന, പി.ആർ.ഒ- വാഴൂർ ജോസ്.

webdesk As part of the Akshaya News Kerala team, I strive to bring you timely and accurate information on a wide range of topics. Whether it's breaking news, in-depth analysis, or features on cultural events, I'm here to keep you informed and engaged. Our mission is to be your go-to source for everything related to Kerala and its people, delivering news that matters to you. Stay tuned for updates, opinions, and insights from our dedicated team.