രണ്‍ബീര്‍ കപൂറിനെ നായകനാക്കി സന്ദീപ് റെഡ്ഡി വാംഗ സംവിധാനം ചെയ്ത അനിമല്‍രണ്ടാംഭാഗം വരുന്നു; ആദ്യഭാഗത്തേക്കാള്‍ ഭീകരമാക്കാന്‍ സംവിധായകന്‍
100 കോടി മുതല്‍ മുടക്കിലൊരുക്കിയ ചിത്രം 917 കോടിയാണ് ബോക്സ് ഓഫീസില്‍ നിന്ന് സ്വന്തമാക്കിയത്
രണ്‍ബീര്‍ കപൂറിനെ നായകനാക്കി സന്ദീപ് റെഡ്ഡി വാംഗ സംവിധാനം ചെയ്ത അനിമല്‍ 100 കോടി മുതല്‍ മുടക്കിലൊരുക്കിയ ചിത്രം 917 കോടിയാണ് ബോക്സ് ഓഫീസില്‍ നിന്ന് സ്വന്തമാക്കിയത്. രശ്മിക മന്ദാനയാണ് നായികയായെത്തിയത്. ബോബി ഡിയോള്‍, അനില്‍ കപൂര്‍, തൃപ്തി ദിമ്രി എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.ചിത്രത്തിന്റെ രണ്ടാംഭാഗം ഒരുക്കുമെന്ന് സംവിധായകന്‍ പറയുന്നു. അല്‍പ്പം കൂടി ഭീകരമായിരിക്കുമെന്ന് സന്ദീപ് റെഡ്ഡി പറഞ്ഞതായി ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. 2026 സിനിമയുടെ ചിത്രീകരണം ആരംഭിക്കും.സ്ത്രീവിരുദ്ധതയുടെയും അക്രമം നിറഞ്ഞ രംഗങ്ങളുടെ അതിപ്രസരത്താലും ഏറെ വിമര്‍ശിക്കപ്പെട്ട ചിത്രമായിരിക്കും അനിമല്‍. പിതാവിനോട് അമിതമായ സ്നേഹവും വിധേയത്വവുമുള്ള ഒരു മകന്റെ കഥയാണ്. കഥാപാത്രമായുള്ള പ്രകടനത്തിന്റെ പേരില്‍ രണ്‍ബീര്‍ പ്രശംസിക്കപ്പെട്ടപ്പോഴും ബോളിവുഡിലെ ഒട്ടനവധി സിനിമാപ്രവര്‍ത്തകര്‍ സിനിമയെ കടന്നാക്രമിച്ചു.സന്ദീപ് റെഡ്ഡി വാങ്ക സംവിധാനം ചെയ്ത മുന്‍ചിത്രങ്ങളായ അര്‍ജുന്‍ റെഡ്ഡി, കബീര്‍ സിംഗ് എന്നീ ചിത്രങ്ങള്‍ക്കെതിരെയും സമാനരീതിയിലുള്ള വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. ഗാനരചയിതാവും നടനും സഹസംവിധായകനുമായ സ്വാനന്ദ് കിര്‍കിരേ, ക്രിക്കറ്റ് താരം ജയ്ദേവ് ഉനദ്ഘട്ട്, കോണ്‍ഗ്രസ് നേതാവും ഛത്തീസ്ഗഢ് എം.പിയുമായ രന്‍ജീത് രഞ്ജന്‍ തുടങ്ങിയവരാണ് രൂക്ഷവിമര്‍ശനം ഉന്നയിച്ചത്. എന്നാല്‍ സംവിധായകന്‍ അനുരാഗ് കശ്യപ്, ഗായകന്‍ അദ്നന്‍ സമി തുടങ്ങിയവര്‍ ചിത്രത്തെ അനുകൂലിക്കുന്ന അഭിപ്രായങ്ങളാണ് പങ്കുവച്ചത്.