പൃഥ്വിരാജ് സുകുമാരനും ബേസിൽ ജോസഫും പ്രധാന വേഷത്തിലെത്തിയ 'ഗുരുവായൂരമ്പല നടയിൽ' ഒടിടിയിലേയ്ക്ക്
.മേയ് 16-ന് തിയേറ്ററുകളിലെത്തിയ ചിത്രം ബോക്സോഫീസിൽ തകർപ്പൻ പ്രകടനമാണ് നടത്തിയത്

പൃഥ്വിരാജ് സുകുമാരനും ബേസിൽ ജോസഫും പ്രധാന വേഷത്തിലെത്തിയ 'ഗുരുവായൂരമ്പല നടയിൽ' ഒടിടിയിലേയ്ക്ക്. 'ജയ ജയ ജയ ജയ ഹേ'യ്ക്ക് ശേഷം വിപിൻ ദാസ് സംവിധാനം ചെയ്യുന്ന ചിത്രമാണ് 'ഗുരുവായൂരമ്പല നടയിൽ'. ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിലൂടെ ജൂൺ 27 മുതൽ ചിത്രം സ്ട്രീമിങ് ആരംഭിക്കും.മേയ് 16-ന് തിയേറ്ററുകളിലെത്തിയ ചിത്രം ബോക്സോഫീസിൽ തകർപ്പൻ പ്രകടനമാണ് നടത്തിയത്. തമിഴ് ഹാസ്യതാരം യോഗി ബാബു മലയാളത്തിൽ അഭിനയിക്കുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ടായിരുന്നു.അനശ്വര രാജൻ, നിഖില വിമൽ, ജഗദീഷ്, ബൈജു, ഇർഷാദ്, ജഗദീഷ്, പി പി കുഞ്ഞികൃഷ്ണൻ തുടങ്ങിയവരും ചിത്രത്തിലുണ്ട്. പൃഥ്വിരാജ് പ്രൊഡക്ഷൻസും ഇ ഫോർ എന്റർടെയ്ൻമെന്റ്സും ചേർന്നാണ് ചിത്രം പ്രേക്ഷകരിലേക്കെത്തിച്ചത്.