മണ്ണാര്‍ക്കാട്ട് തെരുവുനായ ആക്രമണത്തില്‍ റിട്ട. എസ്ഐക്ക് പരിക്ക്
മണ്ണാര്‍ക്കാട്ട് പ്രദേശത്ത് തെരുവുനായശല്യം രൂക്ഷമാണെന്ന് നാട്ടുകാര്‍

പാലക്കാട് : മണ്ണാര്‍ക്കാട്ട് തെരുവുനായ ആക്രമണത്തില്‍ റിട്ട. എസ്ഐക്ക് പരിക്ക്. കണ്ണംകുണ്ട് സ്വദേശി തേവര്‍കളത്തില്‍ അബ്ദുറഹ്മാനാണ് കടിയേറ്റത്. ഇന്ന് രാവിലെ ഇറച്ചികടയ്ക്ക് സമീപം നില്‍ക്കുമ്പോഴായിരുന്നു അബ്ദുറഹ്മാനെ തെരുവുനായ ആക്രമിച്ചത്.കാലിലാണ് കടിയേറ്റത്. പിന്നീട് ആശുപത്രിയിലെത്തി ചികിത്സ തേടി. പ്രദേശത്ത് തെരുവുനായശല്യം രൂക്ഷമാണെന്ന് നാട്ടുകാര്‍ പറഞ്ഞു.