ദേശീയ പതാക താഴ്ത്തുന്നതിനിടെ വൈദീകൻ ഷോക്കേറ്റ് മരിച്ചു
വൈദീകൻ ഷോക്കേറ്റ് മരിച്ചു
കാസർഗോഡ്: ദേശീയ പതാക താഴ്ത്തുന്നതിനിടെ ഷോക്കേറ്റ് വൈദീകൻ മരിച്ചു. കാസർഗോഡ് മുള്ളേരിയ ഇടവക വികാരി ഫാ. മാത്യു കുടിലിൽ (ഷിൻസ്) ആണ് മരിച്ചത്. രാത്രി 7.30 ഓടെയായിരുന്നു സംഭവം.
സ്വാതന്ത്യ ദിനത്തോടനുബന്ധിച്ച് ഉയർത്തിയ ദേശീയ പതാകയുടെ കൊടിമരം അഴിച്ചുമാറ്റുന്നതിനിടെ കമ്പി വൈദ്യുത ലൈനിൽ തട്ടിയാണ് അപകടമുണ്ടായത്. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.
തലശേരി അതിരൂപതാംഗമാണ് ഫാ. ഷിൻസ്. കണ്ണൂർ ജില്ലയിലെ എഡൂർ സ്വദേശിയാണ്. 2020 ൽ ആയിരുന്നു ഫാ. ഷിൻസ് വൈദീക പട്ടം സ്വീകരിച്ചത്.
നെല്ലിക്കംപൊയിൽ ഫൊറോന പള്ളി അസിസ്റ്റന്റ് വികാരിയായും സേവനമനുഷ്ടിച്ചിട്ടുണ്ട്. സംസ്കാരശുശ്രൂഷയെ സംബന്ധിച്ചുള്ള വിവരങ്ങൾ പിന്നീട് അറിയിക്കും.