നേപ്പാളിൽ യാത്രാ വിമാനം തകർന്നു : അഞ്ച് മരണം
 
                                    കാഠ്മണ്ഡു : നേപ്പാളിൽ യാത്രാ വിമാനം തകർന്നു. കാഠ്മണ്ഡുവിലെ ത്രിഭുവൻ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് പറന്നുയരാൻ ശ്രമിക്കുന്നതിനിടെയാണ് അപകടം.ശൗര്യ എയർലൈനിന്റെ വിമാനം ആണ് തകർന്നത്. രാവിലെ 11നായിരുന്നു അപകടം.ടേക്ക്ഓഫിനിടെ വിമാനം റൺവേയിൽനിന്നും തെന്നിമാറി കത്തിയമരുകയായിരുന്നു. ക്രൂ അംഗങ്ങൾ ഉൾപ്പെടെ 19 പേരാണ് വിമാനത്തിലുണ്ടായിരുന്നത്.
വിമാനത്തിൽനിന്നും അഞ്ച് പേരുടെ മൃതദേഹങ്ങൾ കണ്ടെത്തി.രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. അപകടത്തെ തുടർന്നു വിമാനത്താവളം അടച്ചു.
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 




 
                                                                                                                                             
                                                                                                                                             
                                             
                                             
                                             
                                             
                                             
                                            