മലയാള സിനിമ അഭിനേതാക്കളുടെ സംഘടനയായ അമ്മയുടെ കുടുംബ സംഗമം ഇന്ന് കൊച്ചിയിൽ
‘അമ്മ’യുടെ കുടുംബ സംഗമം ഇന്ന് ; മമ്മൂട്ടി, മോഹൻലാൽ സുരേഷ് ഗോപി എന്നിവർ നേതൃത്വം നൽകും
കൊച്ചി : സംഘടനയുടെ ചരിത്രത്തിൽ ആദ്യമായി നടത്തുന്ന കുടുംബ സംഗമം മുതിർന്ന അംഗങ്ങളായ സുരേഷ് ഗോപി, മോഹൻലാൽ, മമ്മൂട്ടി എന്നിവരുടെ നേതൃത്വത്തിലാണ് പുതിയ നീക്കം.ഹേമ കമ്മറ്റി റിപ്പോർട്ടിനു പിന്നാലെ ഉടലെടുത്ത വിവാദങ്ങളിൽ പിളർപ്പിലേക്ക് അടക്കം നീങ്ങിയ സംഘടനയെ ഒരുമിച്ച് കൊണ്ട് പോകാനുള്ള ശ്രമങ്ങളുടെ ഭാഗമായാണ്.ലൈംഗിക ആരോപണങ്ങളെ തുടർന്ന് ഭരണസമിതി പിരിച്ചു വിട്ട പശ്ചാതലത്തിൽ താത്കാലിക കമ്മറ്റിയാണ് കുടുംബസംഗമം നടത്തുന്നത്. 2500 ൽ അധിക ആളുകൾ പങ്കെടുക്കുന്ന പരിപാടി കൊച്ചി രാജീവ് ഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിലാണ് നടക്കുക.അമ്മ അംഗങ്ങളായ കലാകാരന്മാർ അണിയിച്ചൊരുക്കുന്ന അതിവിപുലമായ കലാകായിക വിനോദ പരിപാടികൾ രാവിലെ ഒമ്പത് മണി മുതൽ രാത്രി പത്തു വരെ അരങ്ങേറുന്നത്. അമ്മയുടെ മുപ്പത് വർഷത്തെ ചരിത്രത്തിൽ ആദ്യമായി അമ്മ അംഗങ്ങളും അവരുടെ കുടുംബങ്ങളും ഒത്തു ചേരുകയാണ്. പരിപാടിയിലൂടെ സമാഹരിക്കുന്ന തുക ഉപയോഗിക്കുന്നത് അമ്മയുടെ അംഗങ്ങൾക്ക് ആജീവനാന്ത ജീവൻ രക്ഷ മരുന്നുകൾ സൗജന്യമായി നൽകുന്നതിന് വേണ്ടിയാണ്.