‘മാക്ട’ വാർഷിക സമ്മേളനം നാളെ കൊച്ചിയിൽ
മലയാളം സിനി ടെക്നിഷ്യൻസ് അസോസിയേഷൻ (മാക്ട) മുപ്പതാം വാർഷിക സമ്മേളനം ശനിയാഴ്ച

കൊച്ചി : മലയാളം സിനി ടെക്നിഷ്യൻസ് അസോസിയേഷൻ (മാക്ട) മുപ്പതാം വാർഷിക സമ്മേളനം ശനിയാഴ്ച എറണാകുളം ടൗൺഹാളിൽ നടക്കും. രാവിലെ 9.30 ന് മുതിർന്ന അംഗവും സംവിധായകനുമായ ജോഷി പതാക ഉയർത്തും. ചലച്ചിത്രതാരം അപർണ ബാലമുരളി ദീപം തെളിയിക്കും. തുടർന്ന് വിദ്യാർഥികളും ചലച്ചിത്ര ആസ്വാദകരുമായി സിമ്പോസിയം. തിരക്കഥാകൃത്തുക്കളായ ശ്യാം പുഷ്കരൻ, സഞ്ജയ് ബോബി, സംവിധായകൻ ജൂഡ് ആന്റണി ജോസഫ്, ഫാ. അനിൽ ഫിലിപ്പ്, സന്തോഷ് ജോർജ് കുളങ്ങര, ഭാഗ്യലക്ഷ്മി എന്നിവർ പങ്കെടുക്കും. ഉച്ചക്ക് രണ്ട് മുതൽ മാക്ട കുടുംബ സംഗമം. വൈകിട്ട് അഞ്ചിന് ലെജൻഡ് ഓണർ പുരസ്കാരം ശ്രീകുമാരൻ തമ്പിക്ക് നൽകും.