സ്വർണവില വീണ്ടും ഉയർന്നു
ഒരു ഗ്രാം സ്വർണത്തിന് 6710 രൂപ,പവന് 53,680 രൂപയുമാണ് ഇന്ന്

കൊച്ചി : സംസ്ഥാനത്ത് സ്വർണവില വീണ്ടും ഉയർന്നു. ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കിലാണ് ബുധനാഴ്ച വ്യാപാരം നടക്കുന്നത്. ഗ്രാമിന് 50 രൂപയും പവന് 400 രൂപയുമാണ് ഇന്ന് കൂടിയത്.ഒരു ഗ്രാം സ്വർണത്തിന് 6710 രൂപയും പവന് 53,680 രൂപയുമാണ് ഇന്ന്. ചൊവ്വാഴ്ച സ്വർണവിലയില്‍ നേരിയ കുറവുണ്ടായിരുന്നു. പവന് 80 രൂപയാണ് ഇന്നലെ കുറഞ്ഞത്.
സ്വര്‍ണവിലയില്‍ ഉടനെ വലിയ വിലക്കുറവ് പ്രതീക്ഷിക്കാന്‍ വകയില്ല എന്നാണ് വിപണി നിരീക്ഷകര്‍ നല്‍കുന്ന വിവരം. അടുത്ത മാസം വില കൂടാനാണ് സാധ്യതയെന്ന് വിപണി വിദഗ്ധർ പറയുന്നു. ആഗോള വിപണിയില്‍ ഔണ്‍സ് സ്വര്‍ണവില 2500 ഡോളറില്‍ നില്‍ക്കുകയാണ്. 2517 ഡോളറിലാണ് വ്യാപാരം നടക്കുന്നത്.