വീ​ട്ടി​ല്‍ പ്ര​സ​വി​ച്ച യു​വ​തി​ക്കും കു​ഞ്ഞി​നും ക​നി​വ് 108 ആം​ബു​ല​ന്‍സ് ജീ​വ​ന​ക്കാ​ര്‍ ര​ക്ഷ​ക​രാ​യി

കോ​ട​നാ​ട് വ​ട​ക്കാ​മ്പി​ള്ളി സ്വ​ദേ​ശി​നി​യാ​യ 28കാ​രി​യാ​ണ് വീ​ട്ടി​ല്‍ പെ​ണ്‍കു​ഞ്ഞി​ന് ജ​ന്മം ന​ല്‍കി​യ​ത്.

Aug 21, 2024
വീ​ട്ടി​ല്‍ പ്ര​സ​വി​ച്ച യു​വ​തി​ക്കും കു​ഞ്ഞി​നും ക​നി​വ് 108 ആം​ബു​ല​ന്‍സ് ജീ​വ​ന​ക്കാ​ര്‍ ര​ക്ഷ​ക​രാ​യി
kaniv-108-ambulance-rescues-the-lives

പെ​രു​മ്പാ​വൂ​ര്‍: വീ​ട്ടി​ല്‍ പ്ര​സ​വി​ച്ച യു​വ​തി​ക്കും കു​ഞ്ഞി​നും ക​നി​വ് 108 ആം​ബു​ല​ന്‍സ് ജീ​വ​ന​ക്കാ​ര്‍ ര​ക്ഷ​ക​രാ​യി. കോ​ട​നാ​ട് വ​ട​ക്കാ​മ്പി​ള്ളി സ്വ​ദേ​ശി​നി​യാ​യ 28കാ​രി​യാ​ണ് വീ​ട്ടി​ല്‍ പെ​ണ്‍കു​ഞ്ഞി​ന് ജ​ന്മം ന​ല്‍കി​യ​ത്.തി​ങ്ക​ളാ​ഴ്ച വൈ​കീ​ട്ട് ആ​റ​ര​യോ​ടെ പ്ര​സ​വ​വേ​ദ​ന അ​നു​ഭ​വ​പ്പെ​ട്ട​തി​നെ തു​ട​ര്‍ന്ന് യു​വ​തി​യെ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റാ​ന്‍ ശ്ര​മി​ക്ക​വേ കു​ഞ്ഞി​ന് ജ​ന്മം ന​ല്‍കു​ക​യാ​യി​രു​ന്നു.ഉ​ട​ന്‍ വീ​ട്ടു​കാ​ര്‍ 108 ആം​ബു​ല​ന്‍സി​ന്റെ സേ​വ​നം തേ​ടി. ക​ണ്‍ട്രോ​ള്‍ റൂ​മി​ല്‍ നി​ന്ന് അ​ത്യാ​ഹി​ത സ​ന്ദേ​ശം കോ​ട​നാ​ട് കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ലെ ക​നി​വ് 108 ആം​ബു​ല​ന്‍സി​ന്​ കൈ​മാ​റി. ആം​ബു​ല​ന്‍സ് പൈ​ല​റ്റ് കെ. ​ക​മ​ലും എ​മ​ര്‍ജ​ന്‍സി മെ​ഡി​ക്ക​ല്‍ ടെ​ക്നീ​ഷ്യ​ൻ മീ​നു മ​ത്താ​യി​യും ഉ​ട​ന്‍ സ്ഥ​ല​ത്തെ​ത്തി. തു​ട​ര്‍ന്ന് എ​മ​ര്‍ജ​ന്‍സി മെ​ഡി​ക്ക​ല്‍ ടെ​ക്നീ​ഷ്യ​ന്‍ അ​മ്മ​യും കു​ഞ്ഞു​മാ​യു​ള്ള പൊ​ക്കി​ള്‍കൊ​ടി ബ​ന്ധം വേ​ര്‍പ്പെ​ടു​ത്തി ഇ​രു​വ​ര്‍ക്കും വേ​ണ്ട പ്ര​ഥ​മ​ശു​ശ്രൂ​ഷ ന​ല്‍കി. ഇ​രു​വ​രെ​യും ആം​ബു​ല​ന്‍സ് പൈ​ല​റ്റ് ക​മ​ല്‍ പെ​രു​മ്പാ​വൂ​ര്‍ താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ച്ചു. അ​മ്മ​യും കു​ഞ്ഞും സു​ഖ​മാ​യി ഇ​രി​ക്കു​ന്ന​താ​യി ബ​ന്ധു​ക്ക​ള്‍ അ​റി​യി​ച്ചു.

webdesk As part of the Akshaya News Kerala team, I strive to bring you timely and accurate information on a wide range of topics. Whether it's breaking news, in-depth analysis, or features on cultural events, I'm here to keep you informed and engaged. Our mission is to be your go-to source for everything related to Kerala and its people, delivering news that matters to you. Stay tuned for updates, opinions, and insights from our dedicated team.