സാങ്കേതികത്തകരാർ മൂലം ദുബായിയിൽ നിന്നെത്തിയ വിമാനം അടിയന്തരമായി കരിപ്പുരിൽ ഇറക്കി
ബായിയിൽനിന്നു രാവിലെ വന്ന എയർ ഇന്ത്യ എക്സ്പ്രസ് വിമാനമാണ് അടിയന്തരമായി നിലത്തിറക്കിയത്
കോഴിക്കോട് : ലാൻഡിംഗ് ഗിയറിനു തകരാറുണ്ടെന്ന് കണ്ടെത്തിയതിനെ തുടർന്ന് കരിപ്പുർ വിമാനത്താവളത്തിൽ വിമാനത്തിന് അടിയന്തര ലാൻഡിംഗ്. ദുബായിയിൽനിന്നു രാവിലെ വന്ന എയർ ഇന്ത്യ എക്സ്പ്രസ് വിമാനമാണ് അടിയന്തരമായി നിലത്തിറക്കിയത്.ടയറിലെ ഹൈഡ്രോളിക് സംവിധാനത്തിൽ പ്രശ്നങ്ങൾ കണ്ടെന്ന പ്രാഥമിക വിവരത്തിന്റെ അടിസ്ഥാനത്തിൽ വിദഗ്ധർ പരിശോധന നടത്തുകയാണ്.