കേരളത്തിൽ നിന്ന് തമിഴ്നാട്ടിലേക്കുള്ള അന്തർ സംസ്ഥാന ബസ് സർവീസുകൾ റദ്ദാക്കി
വൺ ഇന്ത്യ വൺ ടാക്സ് പദ്ധതിയുടെ ഭാഗമായി സ്വീകരിച്ച പുതിയ പരിഷ്കാരങ്ങളിൽ പ്രതിഷേധിച്ചാണ് നടപടി

കൊച്ചി: കേരളത്തിൽ നിന്ന് തമിഴ്നാട്ടിലേക്കുള്ള അന്തർ സംസ്ഥാന ബസ് സർവീസുകൾ വ്യാപകമായി റദ്ദാക്കി. വൺ ഇന്ത്യ വൺ ടാക്സ് പദ്ധതിയുടെ ഭാഗമായി സ്വീകരിച്ച പുതിയ പരിഷ്കാരങ്ങളിൽ പ്രതിഷേധിച്ചാണ് നടപടി.തമിഴ്നാട്ടിൽ രജിസ്റ്റർ ചെയ്യാത്ത വാഹനങ്ങൾ കൂടുതൽ നികുതി നൽകണമെന്നാണ് തമിഴ്നാട് മോട്ടോർ വാഹന വകുപ്പിന്റെ നിലപാട്. ഇതേതുടർന്നാണ് കേരളത്തിൽനിന്നുള്ള ബസുകൾ സർവീസ് റദ്ദാക്കാൻ തീരുമനിച്ചത്.ബസുകളുടെ യാത്ര മുടങ്ങിയതോടെ ഒട്ടേറെ യാത്രക്കാരും പ്രതിസന്ധിയിലായി.