രാജ്യത്തെ മികച്ച ഇലക്ഷൻ ജില്ലയായി കാസർകോട് ജില്ലാ കളക്ടർ പുരസ്കാരം ഏറ്റുവാങ്ങി

Jan 25, 2026
രാജ്യത്തെ മികച്ച ഇലക്ഷൻ ജില്ലയായി കാസർകോട്  ജില്ലാ കളക്ടർ പുരസ്കാരം  ഏറ്റുവാങ്ങി

സാങ്കേതികവിദ്യയെ കാര്യക്ഷമമായി തിരഞ്ഞെടുപ്പ് പ്രക്രിയയിൽ പ്രയോജനപ്പെടുത്തിയതിനുള്ള 2026 ലെ മികച്ച ഇലക്ഷൻ ജില്ലയ്ക്കുള്ള ദേശീയ തിരഞ്ഞെടുപ്പ് കമ്മീഷൻ അവാർഡ് കാസർകോട് ജില്ലയ്ക്ക്. ന്യൂഡൽഹിയിലെ മനേക്ഷാ സെന്ററിൽ നടന്ന ചടങ്ങിൽ രാഷ്ട്രപതി ദ്രൗപതി മുർമുവിൽ നിന്ന് ജില്ലാ, കളക്ടർ കെ. ഇമ്പശേഖർ പുരസ്കാരം ഏറ്റുവാങ്ങി. 2024 ലെ ലോകസഭാ തെരഞ്ഞെടുപ്പിൽ ക്യൂആർ കോഡ് ഉൾപ്പടെ നവീന സാങ്കേതികവിദ്യകൾ പ്രയോജനപ്പെടുത്തി ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥൻ കൂടിയായ ജില്ലാ കളക്ടർ കെ.ഇമ്പശേഖറുടെ നേതൃത്വത്തിലാണ് ജില്ലയിലെ തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ നടന്നത്. മികച്ച നവീന ആശയങ്ങൾ നടപ്പാക്കിയതിനുള്ള ചീഫ് ഇലക്ഷൻ ഓഫീസറുടെ പുരസ്കാരം 2025ൽ ജില്ലാ കളക്ടർക്ക് ലഭിച്ചിരുന്നു.