സംസ്ഥാന ചലച്ചിത്ര പുരസ്കാര നേട്ടത്തിൽ മമ്മൂട്ടിക്കും മോഹൻലാലിനുമൊപ്പം നടി ഉർവശിയും
ആറുതവണയാണ് മൂന്നുപേരും പുരസ്കാരത്തിന് അർഹരായത്.
തിരുവനന്തപുരം : സംസ്ഥാന ചലച്ചിത്ര പുരസ്കാര നേട്ടത്തിൽ മമ്മൂട്ടിക്കും മോഹൻലാലിനുമൊപ്പം നടി ഉർവശിയും. ആറുതവണയാണ് മൂന്നുപേരും പുരസ്കാരത്തിന് അർഹരായത്. 2023-ലെ സംസ്ഥാന ചലച്ചിത്ര പുരസ്കാരത്തിൽ മികച്ച നടിയായി തിരഞ്ഞെടുക്കപ്പെട്ടതോടെയാണ് ഉർവശിയുടെ പുരസ്കാരനേട്ടം ആറ് ആയത്.ക്രിസ്റ്റോ ടോമി സംവിധാനം ചെയ്ത ഉള്ളൊഴുക്ക് എന്ന ചിത്രത്തിലെ പ്രകടനമാണ് ഉർവശിക്ക് പുരസ്കാരം നേടിക്കൊടുത്തത്. മഴവിൽക്കാവടി, വർത്തമാനകാലം (1989), തലയണമന്ത്രം (1990), കടിഞ്ഞൂൽ കല്യാണം, കാക്കത്തൊള്ളായിരം, ഭരതം, മുഖചിത്രം (1991), കഴകം (1995), മധുചന്ദ്രലേഖ (2006) എന്നീ സിനിമകളിലെ അഭിനയത്തിനാണ് ഉർവശിക്ക് മികച്ച നടിക്കുള്ള പുരസ്കാരം ലഭിച്ചിരുന്നു. 2006 ല്‍ അച്ചുവിന്‍റെ അമ്മ എന്ന ചിത്രത്തിലൂടെ മികച്ച സഹനടിക്കുള്ള പുരസ്‌കാരവും ലഭിച്ചു.കഴിഞ്ഞ തവണ 'നൻപകൽ നേരത്ത് മയക്കം' എന്ന ചിത്രത്തിലെ അഭിനയത്തിലൂടെ മികച്ച നടനുള്ള പുരസ്‌കാരം മമ്മൂട്ടി സ്വന്തമാക്കിയിരുന്നു. ഇതോടെയാണ് മമ്മൂട്ടിയുടെ പുരസ്കാരനേട്ടം ആറായത്.1981-ൽ 'അഹിംസ'യിലൂടെയാണ് ആദ്യമായി മമ്മൂട്ടിയെ കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം തേടിയെത്തുന്നത്. സഹനടനുള്ള പുരസ്‌കാരമാണ് അന്നദ്ദേഹം നേടിയത്. പിന്നീട് മൂന്ന് വർഷങ്ങൾക്ക് ശേഷം 1984-ൽ 'അടിയൊഴുക്കുകൾ' എന്ന സിനിമയിലൂടെ ആദ്യമായി മികച്ച നടനായി തിരഞ്ഞെടുക്കപ്പെട്ടു. ഐ.വി.ശശിയുടെ സംവിധാനത്തിൽ ഇറങ്ങിയ ചിത്രത്തിൽ മോഹൽലാലിനൊപ്പമാണ് മമ്മൂട്ടിയഭിനയിച്ചത്. തുടർന്ന് 1985-ൽ 'യാത്ര', 'നിറക്കൂട്ട്' എന്നീ സിനിമകളിലൂടെ പ്രത്യേക പുരസ്‌കാരം കരസ്ഥമാക്കി