കർഷക ദിനാചരണവും അവാർഡ് വിതരണവും മുഖ്യമന്ത്രി നിർവഹിക്കും
കർഷക ദിനാചരണവും അവാർഡ് വിതരണവും 17
സംസ്ഥാനതല കർഷകദിന ഉദ്ഘാടനവും 2023 ലെ കർഷക അവാർഡ് വിതരണവും കൃഷിവകുപ്പിന്റെ കാർഷിക സേവനങ്ങൾക്കുള്ള ഏകജാലക സംവിധാനമായ കതിർ ആപ്പിന്റെ ഉദ്ഘാടനവും 17 ന് വൈകിട്ട് 4 ന് നിയമസഭ കോപ്ലക്‌സിലെ ആർ ശങ്കരനാരായണൻ തമ്പി ഹാളിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. കൃഷിമന്തി പി. പ്രസാദ് അധ്യക്ഷത വഹിക്കും. കർഷകർക്ക് എല്ലാ സേവനങ്ങളും ഒരു കുടക്കീഴിൽ ലഭ്യമാക്കുക എന്ന ഉദ്ദേശത്തോടെ നടപ്പിലാക്കുന്ന സംയോജിത സംവിധാനമണ് കതിർ വെബ് പോർട്ടലും മൊബൈൽ ആപ്പും. സംസ്ഥാനത്തെ കൃഷിഭവനുകളുടെ സേവനം മെച്ചപ്പെടുത്തുവാൻ ലക്ഷ്യമിട്ട് കൃഷിവകുപ്പ് തയ്യാറാക്കിയിട്ടുള്ള നൂതന സംരംഭമായ 'അനുഭവം', ഭൂമി വിട്ടു നൽകാൻ താല്പര്യമുള്ള വ്യക്തികൾ, ഗ്രൂപ്പുകൾ എന്നിവർക്ക് സർക്കാർ ഇടപെടലിലൂടെ ഭൂമി ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ നടപ്പിലാക്കുന്ന നവോത്ഥാൻ, വിവിധ കാർഷിക പദ്ധതികളും പ്രവർത്തനങ്ങളും കൂടുതൽ ജനകീയവും സുതാര്യവുമാക്കാനും പൊതുജനങ്ങൾക്ക് ലൈവായി കാണുവാനും ലക്ഷ്യമിട്ട് നടപ്പിലാക്കുന്ന 'വെളിച്ചം' എന്നീ പദ്ധതികളുടെ പ്രഖ്യാപനവും നടക്കും.