നഷ്ടപ്പെട്ട മൊബൈൽ ഫോണുകൾ കണ്ടെത്തി നല്കി സൈബർ പോലീസ്
![നഷ്ടപ്പെട്ട മൊബൈൽ ഫോണുകൾ കണ്ടെത്തി നല്കി സൈബർ പോലീസ്](https://akshayanewskerala.in/uploads/images/202502/image_870x_67b16c0627b34.jpg)
കോട്ടയം: കഴിഞ്ഞ മൂന്നു മാസത്തിനിടെ ജില്ലയിൽനിന്നും കാണാതായ മുപ്പതോളം മൊബൈൽ ഫോണുകൾ കണ്ടെത്തി ഉടമസ്ഥർക്ക് തിരികെ നൽകി കോട്ടയം സൈബർ പോലീസ്. പോലീസ് ആസ്ഥാനത്ത് നടന്ന ചടങ്ങിൽ ജില്ലാ പോലീസ് ചീഫ് ഷാഹുൽ ഹമീദ് സൈബർ കുറ്റകൃത്യങ്ങളെക്കുറിച്ച് ബോധവത്കരണം നടത്തുകയും കണ്ടെടുത്ത മൊബൈൽ ഫോണുകൾ തിരികെ നൽകുകയും ചെയ്തു.
ചടങ്ങിൽ അഡീഷണൽ എസ്പി വിനോദ് പിള്ള, ക്രൈംബ്രാഞ്ച് ഡിവൈഎസ്പി സാജു വർഗീസ്, സൈബർ പോലീസ് സ്റ്റേഷൻ എസ്എച്ച് വി.ആർ. ജഗദീഷ്, എഎസ്ഐ ഷൈൻ, സൈബർ സ്റ്റേഷനിലെ മറ്റു പോലീസ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.