കളമശേരിയിൽ ഒൻപതാം ക്ലാസ് വിദ്യാർഥിനിയെ കാണാനില്ലെന്ന് പരാതി
എച്ച്എംടി സ്കൂളിലെ വിദ്യാർഥിനിയായ ആസാം സ്വദേശിനിയെയാണ് കാണാതായത്. കുട്ടിയുടെ അമ്മയുടെ പരാതിയിൽ പോലീസ് അന്വേഷണം ആരംഭിച്ചു

കൊച്ചി : കളമശേരിയിൽ ഒൻപതാം ക്ലാസ് വിദ്യാർഥിനിയെ കാണാനില്ലെന്ന് പരാതി. എച്ച്എംടി സ്കൂളിലെ വിദ്യാർഥിനിയായ ആസാം സ്വദേശിനിയെയാണ് കാണാതായത്. കുട്ടിയുടെ അമ്മയുടെ പരാതിയിൽ പോലീസ് അന്വേഷണം ആരംഭിച്ചു.
പെൺകുട്ടി പോയത് പ്രായപൂർത്തിയാകാത്ത സുഹൃത്തിനൊപ്പം ആണെന്നും വീട്ടിൽനിന്നാണ് കുട്ടിയെ കാണാതായതെന്നും അമ്മ നൽകിയ പരാതിയിൽ പറയുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ കളമശേരി പോലീസ് അന്വേഷണം ആരംഭിച്ചു.