സർട്ടിഫിക്കറ്റ് കോഴ്‌സ് ഇൻ ഫാർമസി(ഹോമിയോ) പ്രൊവിഷണൽ റാങ്ക് ലിസ്റ്റ്
പരാതി പരിഹരിച്ചുള്ള അന്തിമ റാങ്ക് ലിസ്റ്റ് വെബ്‌സൈറ്റിൽ വീണ്ടും പ്രസിദ്ധീകരിക്കും
തിരുവനന്തപുരം :തിരുവനന്തപുരം, കോഴിക്കോട് ഗവൺമെന്റ് ഹോമിയോ മെഡിക്കൽ കോളേജുകളിൽ സർട്ടിഫിക്കറ്റ് കോഴ്‌സ് ഇൻ ഫാർമസി (ഹോമിയോപ്പതി) പ്രവേശനത്തിന് അപേക്ഷ സമർപ്പിച്ചവരുടെ പ്രൊവിഷണൽ റാങ്ക് ലിസ്റ്റ് www.lbscentre.kerala.gov.in ൽ പ്രസിദ്ധീകരിച്ചു. റാങ്ക്‌ലിസ്റ്റിലുള്ള പരാതികൾ 6ന് വൈകിട്ട് 5നകം [email protected] ൽ സമർപ്പിക്കണം. പരാതി പരിഹരിച്ചുള്ള അന്തിമ റാങ്ക് ലിസ്റ്റ് വെബ്‌സൈറ്റിൽ വീണ്ടും പ്രസിദ്ധീകരിക്കും. കൂടുതൽ വിവരങ്ങൾക്ക്: 0471-2560363, 364.