കര്‍ഷകരുടെ ജീവിതവും ഉപജീവനവും മെച്ചപ്പെടുത്തുന്നതിനുള്ള 14,235.30 കോടി രൂപ വകയിരുത്തിയ ഏഴു പ്രധാന പദ്ധതികള്‍ക്ക് മന്ത്രിസഭയുടെ അംഗീകാരം

14,235.30 കോടി രൂപയുടെ ഏഴു പദ്ധതികള്‍

Sep 2, 2024
കര്‍ഷകരുടെ ജീവിതവും ഉപജീവനവും മെച്ചപ്പെടുത്തുന്നതിനുള്ള 14,235.30 കോടി രൂപ വകയിരുത്തിയ ഏഴു പ്രധാന പദ്ധതികള്‍ക്ക് മന്ത്രിസഭയുടെ അംഗീകാരം
NARENDRA MODI PRIME MINISTER

ന്യൂഡല്‍ഹി; 2024 സെപ്റ്റംബര്‍ 02

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭ കര്‍ഷകരുടെ ജീവിതവും വരുമാനവും വര്‍ദ്ധിപ്പിക്കുന്നതിനായി 14,235.30 കോടി രൂപയുടെ ഏഴു പദ്ധതികള്‍ അംഗീകരിച്ചു.

1. ഡിജിറ്റല്‍ കൃഷി ദൗത്യം: ഡിജിറ്റല്‍ പബ്ലിക് ഇന്‍ഫ്രാസ്ട്രക്ചറിന്റെ ഘടനയെ അടിസ്ഥാനപ്പെടുത്തിക്കൊണ്ട് കര്‍ഷകരുടെ ജീവിതം മെച്ചപ്പെടുത്തുന്നതിനായുള്ള സാങ്കേതിക വിദ്യ ഡിജിറ്റല്‍ കൃഷി ദൗത്യം ഉപയോഗപ്പെടുത്തും. പദ്ധതിക്കുള്ള ആകെ വിഹിതം 2,817 കോടി രൂപയാണ്. ഇതിന് രണ്ട് അടിസ്ഥാന സ്തംഭങ്ങളാണ് ഉള്ളത്.

- കൃഷി സ്റ്റാക്ക്  
- കര്‍ഷക രജിസ്ട്രി  
- ഗ്രാമങ്ങളിലെ ഭൂമിയുടെ മാപ്‌സ് രജിസ്ട്രി  
- കൃഷിയിറക്കിയതിന്റെ രജിസ്ട്രി  
- കൃഷി ഡിസിഷ്യന്‍ സപ്പോര്‍ട്ട് സിസ്റ്റം  
- ജിയോസ്‌പേഷ്യല്‍ ഡാറ്റ  
- വരള്‍ച്ച/വെള്ളപ്പൊക്ക നിരീക്ഷണം  
- കാലാവസ്ഥ/ഉപഗ്രഹ ഡാറ്റ  
- ഭൂഗര്‍ഭ ജലം/ജല ലഭ്യതാ ഡാറ്റ  
- കൃഷി വിളവെടുപ്പിനും ഇന്‍ഷുറന്‍സിനുമായി മോഡലിങ്  
 
ഈ ദൗത്യത്തില്‍ താഴെപ്പറയുന്നവയ്ക്കുള്ള വ്യവസ്ഥയുണ്ട്:

- മണ്ണിന്റെ രൂപരേഖ  
- ഡിജിറ്റല്‍ വിളവെടുപ്പ് കണക്കാക്കല്‍  
- ഡിജിറ്റല്‍ വിളവ് മോഡലിങ്  
- വിള വായ്പയ്ക്ക് കണക്ട് ചെയ്യുക  
- എഐ, ബിഗ് ഡാറ്റ തുടങ്ങിയ പുതിയ സാങ്കേതികവിദ്യകള്‍  
- വാങ്ങുന്നവരുമായി ബന്ധിപ്പിക്കുക  
- മൊബൈല്‍ ഫോണില്‍ പുതിയ അറിവുകള്‍ എത്തിക്കുക  

2. ഭക്ഷ്യ, പോഷക സുരക്ഷയ്ക്കായി വിള ശാസ്ത്രം: ആകെ 3,979 കോടി രൂപയുടെ പദ്ധതി. ഈ പ്രവര്‍ത്തനങ്ങള്‍ 2047 ഓടെ ഭക്ഷ്യസുരക്ഷയും കാലാവസ്ഥാ പ്രതിരോധശേഷിയും ഉറപ്പാക്കും. ഇതിനു താഴെപ്പറയുന്ന ഏഴു സ്തംഭങ്ങളുണ്ട്:

- ഗവേഷണവും വിദ്യാഭ്യാസവും  
- സസ്യ ജനിതക വിഭവങ്ങളുടെ പരിപാലനം  
- ഭക്ഷ്യ, കാലിത്തീറ്റ വിളകളുടെ ജനിതക പുരോഗതി
- ധാന്യ, എണ്ണക്കുരു വിള മെച്ചപ്പെടുത്തല്‍
- വ്യാവസായിക വിളകള്‍ മെച്ചപ്പെടുത്തല്‍  
- കീടങ്ങള്‍, മൈക്രോബുകള്‍, പരാഗണം തുടങ്ങിയവയിലുള്ള ഗവേഷണം  

3. കാര്‍ഷിക വിദ്യാഭ്യാസവും പരിപാലനവും സാമൂഹ്യ ശാസ്ത്രങ്ങളും ശക്തമാക്കല്‍: ആകെ 2,291 കോടി രൂപ ചെലവില്‍ ഈ നടപടികള്‍ കാര്‍ഷിക വിദ്യാര്‍ത്ഥികളെയും ഗവേഷകരെയും നിലവിലെ വെല്ലുവിളികള്‍ നേരിടുന്നതിനു തയ്യാറാക്കും. ഇതില്‍ ചുവടെയുള്ളവ ഉള്‍പ്പെടുന്നു:

- ഇന്ത്യന്‍ കാര്‍ഷിക ഗവേഷണ കൗണ്‍സിലിന്റെ കീഴില്‍  
- കാര്‍ഷിക ഗവേഷണവും വിദ്യാഭ്യാസവും ആധുനികവല്‍ക്കരിക്കല്‍  
- പുതിയ വിദ്യാഭ്യാസ നയം 2020ന്റെ അടിസ്ഥാനത്തില്‍  
- ഡിജിറ്റല്‍ ഡിപിഐ, എഐ, ബിഗ് ഡാറ്റ, റിമോട്ട് എന്നിവയുള്‍പ്പെടെയുള്ള പുതിയ സാങ്കേതികവിദ്യ ഉപയോഗിക്കുക  
- പ്രകൃതിദത്ത കൃഷിയും കാലാവസ്ഥാ പ്രതിരോധവും ഉള്‍പ്പെടുത്തുക  

4. സുസ്ഥിര ജീവശാസ്ത്ര ആരോഗ്യവും ഉല്‍പാദനവും: 1,702 കോടി രൂപ ചെലവു വരുന്ന പദ്ധതിയിലൂടെ കന്നുകാലി, ക്ഷീരകൃഷിയില്‍ നിന്നുള്ള കര്‍ഷകരുടെ വരുമാനം വര്‍ദ്ധിപ്പിക്കുക. ഇതില്‍ ചുവടെയുള്ളവ ഉള്‍പ്പെടുന്നു:

- മൃഗാരോഗ്യ പരിപാലനവും മൃഗംസംബന്ധിയായ വിഷയങ്ങളില്‍ വിദ്യാഭ്യാസവും  
- ക്ഷീര ഉല്‍പാദനവും സാങ്കേതിക വിദ്യയുടെ വികസനവും  
- മൃഗ ജനിതക വിഭവങ്ങളുടെ പരിപാലനവും ഉല്‍പാദനവും മെച്ചപ്പെടുത്തലും  
- മൃഗ ഭക്ഷണവും ചെറിയ റുമിനന്റ് ഉല്‍പാദനവും വികസനവും  

5. സുസ്ഥിര ഹോര്‍ട്ടികള്‍ച്ചര്‍ വികസനം: 1129.30 കോടി രൂപയുടെ ആകെ ചെലവില്‍, ഹോര്‍ട്ടികള്‍ച്ചര്‍ സസ്യങ്ങളില്‍ നിന്ന് കര്‍ഷകരുടെ വരുമാനം വര്‍ദ്ധിപ്പിക്കുക. ഇതില്‍ ചുവടെയുള്ളവ ഉള്‍പ്പെടുന്നു:

- ഉഷ്ണമേഖല, ഉപ ഉഷ്ണമേഖല, താപമേഖല ഹോര്‍ട്ടികള്‍ച്ചര്‍ വിളകള്‍  
- വേര്, ട്യൂബര്‍, ബള്‍ബസ്, ഉഷ്ണമേഖല വിളകള്‍  
- പച്ചക്കറി, പൂക്കള്‍, കൂണ്‍ വിളകള്‍  
- പ്ലാന്റേഷന്‍, സുഗന്ധവ്യഞ്ജനങ്ങള്‍, ഔഷധ, സുഗന്ധ സസ്യങ്ങള്‍  

6.  കൃഷി വിജ്ഞാന കേന്ദ്രം ശക്തമാക്കാനായി 1,202 കോടി രൂപ വകയിരുത്തി
7. പ്രകൃതി വിഭവങ്ങളുടെ പരിപാലനത്തിനായി 1,115 കോടി രൂപ വകയിരുത്തി.

webdesk As part of the Akshaya News Kerala team, I strive to bring you timely and accurate information on a wide range of topics. Whether it's breaking news, in-depth analysis, or features on cultural events, I'm here to keep you informed and engaged. Our mission is to be your go-to source for everything related to Kerala and its people, delivering news that matters to you. Stay tuned for updates, opinions, and insights from our dedicated team.