കെക്സ്കോണിൽ രജിസ്റ്റർ ചെയ്ത വിമുക്തഭടൻമാർക്ക് തൊഴിൽ അവസരം

കെക്സ്കോണിൽ രജിസ്റ്റർ ചെയ്ത വിമുക്തഭടൻമാർക്ക് തൊഴിൽ അവസരം

Oct 9, 2025

കെക്സ്കോണിൽ രജിസ്റ്റർ ചെയ്ത വിമുക്തഭടൻമാർക്ക് തൊഴിൽ അവസരം

കേരളത്തിലുള്ള കേന്ദ്ര/സംസ്ഥാന സർക്കാർ സ്ഥാപനങ്ങളിലേക്കും പൊതുമേഖലാ സ്ഥാപനങ്ങളിലേക്കും ജനുവരി 2026 മുതൽ ഡിസംബർ 2026 വരെ വന്നേക്കാവുന്ന സെക്യൂരിറ്റി സൂപ്പർവൈസർ, സെക്യൂരിറ്റി ഗാർഡ്, മറ്റ് അനുബന്ധ തസ്തികകൾ എന്നീ ഒഴിവുകളിലേക്ക് പുനരധിവാസ പദ്ധതി പ്രകാരം വിന്യസിക്കുന്നതിനു വേണ്ടി കെക്‌സ് കോണിൽ രജിസ്റ്റർ ചെയ്തിട്ടുള്ള വിമുക്തഭടന്മാരിൽ നിന്നും അവരുടെ ആശ്രിതരിൽ നിന്നും അപേക്ഷകൾ ക്ഷണിച്ചു.

അപേക്ഷകൾ ഓൺലൈനായി  ഒക്ടോബർ 20 രാവിലെ 10 മണി മുതൽ ഡിസംബർ 10 വൈകുന്നേരം 5 മണി വരെ സമർപ്പിക്കാവുന്നതാണ്. ഈ അപേക്ഷകരിൽ നിന്നും 2026 ജനുവരി 1 മുതൽ ഡിസംബർ 31 വരെയുള്ള വിന്യാസത്തിന് അപേക്ഷ പ്രകാരം സ്‌ക്രീനിംഗ് നടത്തുന്നതായിരിക്കും. കെക്സ്കോൺ മുഖാന്തിരം വിന്യസിക്കപ്പെട്ടിട്ടുള്ളവർക്കും അവരുടേതല്ലാത്ത കാരണങ്ങളാൽ വിന്യാസത്തിൽ നിന്നും പിരിയേണ്ടിവന്നവരുമായ വിമുക്തഭടന്മാർക്കും അവരുടെ ആശ്രിതർക്കും അപേക്ഷിക്കാവുന്നതാണ്. പ്രോവിഡന്റ് ഫണ്ടിലെ പെൻഷൻ ഫണ്ട് അടക്കം പിൻവലിച്ചവരും, 1971 ജനുവരി 1 നു മുൻപ് ജനിച്ചവരും അപേക്ഷിക്കേണ്ടതില്ല. അപേക്ഷകൾ അക്ഷയ കേന്ദ്രം വഴി സമർപ്പിക്കാവുന്നതാണ്