57 കോടിയുടെ ബജറ്റുമായി കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത്

എരുമേലി ഗവ. ആശുപത്രിയില്‍ എക്സ്റേ യൂണിറ്റ് സ്ഥാപിക്കും…ശ്രീമതി. അക്കാമ്മചെറിയാന്‍റേ യും, ഡോ. ബി.ആര്‍. അംബേദ്ക്കറിന്‍റേയും സ്മാരകം

Feb 25, 2025
57 കോടിയുടെ ബജറ്റുമായി കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത്
KANJIRAPPALLY BLOCK

57 കോടിയുടെ ബജറ്റുമായി കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത്
•    ഭവന നിര്‍മ്മാ ണത്തിനും,  ആരോഗ്യമേഖലയ്ക്കും ഊന്നല്‍ നല്‍കുന്ന ബജറ്റ്.....
•    റബര്‍ കര്‍ഷ കരുടെ ഉല്‍പ്പന്നങ്ങള്‍ പഞ്ചായത്തുകളും, കൃഷിഭവന്‍ വഴിയും വിതരണം നടത്തി റബ്ബര്‍ വില ഉയര്‍ത്താന്‍ നടപടി...........
•    തിരുവിതാംകൂറിന്‍റെ  ഝാന്‍സി റാണിയെന്നറിയപ്പെടുന്ന സ്വാതന്ത്ര്യസമര ചരിത്രത്തില്‍ കേരളത്തിന്‍റെ സംഭാവനയായ ധീരവനിതയും കാഞ്ഞിരപ്പള്ളിയുടെ അഭിമാനവുമായ ശ്രീമതി. അക്കാമ്മചെറിയാന്‍റേ യും, ഇന്ത്യന്‍ ഭരണഘടനാ ശില്‍പ്പി  ഡോ. ബി.ആര്‍. അംബേദ്ക്കറിന്‍റേയും സ്മാരകം കാഞ്ഞിരപ്പള്ളിയില്‍ സ്ഥാപിക്കും…..
•    കാഞ്ഞിരപ്പള്ളിയില്‍ ഓപ്പണ്‍ ജിം സ്ഥാപിക്കും……
•    മുണ്ടക്കയം ഗവ. ആശുപത്രിയില്‍ രാത്രി കിടത്തി ചികില്‍സ ആരംഭിക്കും………..
•    എരുമേലി ഗവ. ആശുപത്രിയില്‍ എക്സ്റേ യൂണിറ്റ് സ്ഥാപിക്കും…..
•    കൂട്ടിക്കല്‍ ഗവ. ആശുപത്രിക്ക് പ്രവേശന കവാടം….

കാഞ്ഞിരപ്പള്ളി - ഭവന നിര്‍മ്മാ ണത്തിനായി 07 പഞ്ചായത്തുകളിലായി 270 വീടുകള്‍ പൂര്‍ത്തീ കരിക്കുവാന്‍ 5 കോടി 87 ലക്ഷം രൂപ, ആരോഗ്യമേഖലയില്‍ 2 കോടിയുടെ പദ്ധതികള്‍, മുണ്ടക്കയം, എരുമേലി, കൂട്ടിക്കല്‍ സി.എച്ച്.സി.കളിലേക്ക് ഒ.പി.  ഡോക്ടര്‍മാര്‍, പാരാമെഡിക്കല്‍ സ്റ്റാഫുകള്‍, മരുന്ന് വാങ്ങല്‍, കംപ്യൂട്ടര്‍ ഫര്‍ണീച്ചര്‍, സെക്കന്‍ററി പാലിയേറ്റീവ് കെയര്‍, എക്സ്റേ യൂണിറ്റ് സ്ഥാപിക്കല്‍, പ്രവേശന കവാടം തുടങ്ങിയവയാണ് പ്രധാന പദ്ധതികള്‍.
ഉല്‍പ്പാ ദന മേഖലയില്‍ 1 കോടി 38 ലക്ഷം രൂപയുടെ പദ്ധതികള്‍. റബ്ബര്‍ വില വര്‍ദ്ധന വിനായി റബ്ബര്‍ ഉല്‍പ്പന്നങ്ങള്‍, റബ്ബര്‍ ഗ്രോബാഗുകള്‍ കര്‍ഷ ക ഗ്രൂപ്പുകള്‍ വഴിയും, കൃഷിഭവന്‍ വഴിയും വിതരണം നടത്തും, വനിതകള്‍ക്ക് തൊഴില്‍ സംരംഭവും,  നൈപുണ്യവികസന പരിശീലനവും, ഭിന്നശേഷി കുട്ടികളുടെ മാതാവിന് സ്വയംതൊഴില്‍ ചെയ്യാന്‍ പണം അനുവദിക്കും, ക്ഷീരകര്‍ഷകര്‍ക്ക്  പാലിന് സബ്സിഡി, ഡയറിഫാം ആധുനിക വല്‍ക്കരണം, കറവപശുക്കള്‍ക്ക് കാലിത്തീറ്റ, കര്‍ഷക ഗ്രൂപ്പുകള്‍ക്ക്  കൂണ്‍ കൃഷി പരിശീലനം, സ്ഥിരം കൃഷിക്ക് കൂലിച്ചെലവ്, കര്‍ഷകര്‍ക്ക്  കിഴങ്ങുവിളകിറ്റും, ജൈവ വളവും നല്‍കും .
പട്ടികജാതി/പട്ടികവര്‍ഗ്ഗ  ക്ഷേമത്തിനായി 2 കോടി 68 ലക്ഷം രൂപ ചെലവഴിക്കും പ്രധാനമായും ഭവന നിര്മ്മാ ണം, പഠനമുറി, വനിതാഗ്രൂപ്പുകള്‍ക്ക്  സംരംഭം തുടങ്ങാന്‍ സാമ്പത്തിക സഹായം, യുവതീ-യുവാക്കള്‍ക്ക്  വാദ്യോപകരണം, എസ്.സി. കോളനികളില്‍ വഴി, വെള്ളം, വെളിച്ചം എന്നിവ എത്തിക്കലാണ് പ്രധാനമായും നടപ്പിലാക്കുക.
പശ്ചാത്തല മേഖലയില്‍ 1 കോടി 77 ലക്ഷം രൂപയുടെ പദ്ധതികള്‍ നടപ്പിലാക്കും പ്രധാനമായും സ്വതന്ത്രസമരസേനാനിയും കാഞ്ഞിരപ്പള്ളിക്കാരിയുമായ അക്കാമ്മചെറിയാന്‍റേയും ഇന്ത്യന്‍ ഭരണഘടനാ ശില്പ്പി  ഡോ. ബി.ആര്‍. അംബേദ്കറുടെ സ്മാരകം കാഞ്ഞിരപ്പള്ളിയില്‍ സ്ഥാപിക്കും.  കൂടാതെ കാഞ്ഞിരപ്പള്ളിയില്‍ ഓപ്പണ്‍ ജിം.  വിവിധ പഞ്ചായത്തുകളിലായി റോഡുകള്‍, പാലങ്ങള്‍, ഹൈമാസ്റ്റ് ലൈറ്റുകള്‍ എന്നിവയുടെ പൂര്‍ത്തീ കരണം ഉണ്ടാവും.
ശുചിത്വവും, മാലിന്യ പ്രശ്ന പരിപാലനത്തിനുമായി 1 കോടി 47 ലക്ഷം രൂപ ചെലവഴിക്കും.  പ്രധാനമായും വിവിധ പഞ്ചായത്തുകളുമായി സഹകരിച്ച് ഡബിള്‍ ചേമ്പര്‍ ഇന്സി്നേറ്റര്‍ സ്ഥാപിക്കല്‍ പൊതുശൗചാലയങ്ങള്‍, വെള്ളക്കെട്ട് ഒഴിവാക്കാന്‍ ഓട നവീകരണം എന്നിവ നടപ്പിലാക്കും. 
വനിതകള്‍, കുട്ടികള്‍, ഭിന്നശേഷിക്കാര്‍, വയോജനങ്ങള്‍ എന്നിവരുടെ ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്കായി യി 93 ലക്ഷം രൂപ ചെലവഴിക്കും, പ്രധാനമായും അങ്കണവാടി പൂരക പോഷക ആഹാരം, ഭിന്നശേഷിക്കാര്‍ക്ക്  സ്കോളര്‍ഷിപ്പ്, വയോജനങ്ങള്‍ക്ക്  ഇയര്‍ഫോണ്‍ വിതരണം, കുട്ടികള്‍ക്ക്  പഠനമുറി എന്നീ പദ്ധതികള്‍ നടപ്പിലാക്കും. കലാ-സാംസ്കാരിക- യുവജനങ്ങള്‍ക്കായി 13 ലക്ഷം രൂപയുടെ പദ്ധതികള്‍.
തൊഴിലുറപ്പ് പദ്ധതിയിലൂടെ കോട്ടയം ജില്ലയിലെ ഏറ്റവുമധികം തൊഴിലാളികള്‍ക്ക്  തൊഴില്‍ നല്‍കുന്നതില്‍ ഒന്നാം സ്ഥാനം കാഞ്ഞിരപ്പള്ളി ബ്ലോക്കിനാണ്. 9888 കുടുംബങ്ങളിലായി 10500 തൊഴിലാളികള്‍ക്ക് 2025-26 വര്‍ഷത്തില്‍ 6 ലക്ഷത്തിലധികം തൊഴില്‍ ദിനങ്ങള്‍ സൃഷ്ടിക്കപ്പെടുകയും, അതിലൂടെ 36 കോടി രൂപയുടെ വികസന പ്രവര്‍ത്ത നങ്ങള്‍ നടപ്പിലാക്കുകയും ചെയ്യും പ്രധാനമായും കല്ലുകയ്യാല നിര്‍മ്മാണം മഴക്കുഴികള്‍, കൃഷിഭൂമി തട്ടുതിരിക്കല്‍, തോട് ആഴം കൂട്ടല്‍, തടയണ നിര്‍മ്മാണം, തീറ്റപ്പുല്‍കൃ ഷി, റോഡ് കോണ്ക്രീറ്റിംഗ്, കിണര്‍ നിര്‍മ്മാ ണം, കാറ്റില്‍ഷെ ഡ്, ആട്ടിന്‍കൂട് നിര്‍മ്മാ ണം എന്നീ പദ്ധതികള്‍ക്കാണ് പ്രധാനമായും പണം ചെലവഴിക്കപ്പെടുക.

 എം.പി., എം.എല്‍.എ, പ്രകൃതിക്ഷോഭ ദുരിതാശ്വാസ ഫണ്ടുകളുടെ  വിനിയോഗവും ബ്ലോക്ക് പഞ്ചായത്ത് വഴിയാണ് നടപ്പിലാക്കുക.  ഈ ഇനത്തില്‍ 4 1/2 കോടി രൂപയുടെ വികസന പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കും.  പ്രധാനമായും റോഡുനവീകരണം, കെട്ടിടങ്ങള്‍ ഹൈമാസ്റ്റ് ലൈറ്റുകള്‍, വെയിറ്റിംഗ്ഷെഡ് നിര്‍മ്മാ ണം എന്നീ പ്രവര്‍ത്തനങ്ങളാണ് മുന്‍ഗണന നല്‍കി നടപ്പിലാക്കുന്നത്.
 കാഞ്ഞിരപ്പള്ളി – 2025-26 വര്‍ഷ ത്തില്‍ 57 കോടി 14 ലക്ഷത്തി മുപ്പത്തി ഓരായിരത്തി അഞ്ഞൂറ്റി ഇരുപത്തി ഒന്ന് രൂപ വരവും 57 കോടി 9 ലക്ഷത്തി മുപ്പത്തി ഓരായിരത്തി അഞ്ഞൂറ്റി ഇരുപത്തി ഒന്ന് രൂപ ചെലവും 5 ലക്ഷം രൂപ നീക്കി ബാക്കിയും പ്രതീക്ഷിക്കുന്ന കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്തിന്‍റെ 2025-26 വര്‍ഷത്തെ മിച്ച ബജറ്റ് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് ജോളി മടുക്കക്കുഴി അവതരിപ്പിച്ചു.  പ്രസിഡന്‍റ് അജിതാ രതീഷ് ആമുഖ പ്രസംഗം നടത്തി.  പഞ്ചായത്ത് പ്രസിഡന്‍റുമാര്‍, ജില്ലാ പഞ്ചായത്ത് അംഗങ്ങള്‍, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങള്‍, നിര്‍വ്വഹണ ഉദ്യോഗസ്ഥര്‍, ആസൂത്രണ സമിതി അംഗങ്ങള്‍, എല്‍.എസ്.ജി.ഡി. ജീവനക്കാര്‍, ബ്ലോക്ക് പഞ്ചായത്ത് ജീവനക്കാര്‍, വി.ഇ.ഒ.മാര്‍, മറ്റ് പ്രമുഖ വ്യക്തികള്‍ തുടങ്ങിയവര്‍ ബജറ്റ് സമ്മേളനത്തില്‍ പങ്കെടുത്തു.

webdesk As part of the Akshaya News Kerala team, I strive to bring you timely and accurate information on a wide range of topics. Whether it's breaking news, in-depth analysis, or features on cultural events, I'm here to keep you informed and engaged. Our mission is to be your go-to source for everything related to Kerala and its people, delivering news that matters to you. Stay tuned for updates, opinions, and insights from our dedicated team.