ലഹരിക്കടത്ത് തടയാൻ കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ ലഗേജ് സ്കാനർ
കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ ലഗേജ് സ്‌കാനർ പ്രവർത്തനം

കണ്ണൂർ : ലഹരികടത്ത് ഉൾപ്പെടെ തടയാൻ കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ ലഗേജ് സ്‌കാനർ പ്രവർത്തനം തുടങ്ങി. സംശയമുള്ള ബാഗുകൾ അടക്കം എല്ലാം പരിശോധിക്കാം. ബാഗിനുള്ളിൽ എന്തെന്ന് മോണിറ്ററിൽ തെളിയും.ഇൻസ്പെക്ടർ ജെ. വർഗീസിന്റെ നേതൃത്വത്തിൽ ആർ പി എഫിനാണ് മേൽനോട്ടം. തീവണ്ടി വഴി കഞ്ചാവ് ഉൾപ്പെടെ ലഹരി വസ്തുക്കൾ കടത്തുന്നത് ഉന്നത പോലീസ് ഉദ്യോഗസ്ഥ യോഗത്തിൽ ചർച്ച നടന്നിരുന്നു.മംഗളൂരു, കോഴിക്കോട് റെയിൽവേ സ്റ്റേഷനുകളിൽ ലഗേജ് സ്‌കാനർ ഉണ്ടെങ്കിലും കണ്ണൂരിൽ ഇല്ല. ഇത് ലഹരി കടത്തുകാർ ഉപയോഗിച്ചിരുന്നു. അതിനെ തുടർന്നാണ് ഈ നടപടി.