അക്ഷയ ന്യൂസ് കേരള ബാല പ്രഭ 2024 സംസ്ഥാനതല ലേഖന മത്സരം

വിദ്യാർത്ഥികളിലുള്ള സർഗ്ഗാത്മകതയും എഴുതാനുള്ള കഴിവും പ്രോത്സാഹിപ്പിക്കുക

Jul 25, 2024
അക്ഷയ ന്യൂസ് കേരള  ബാല പ്രഭ 2024  സംസ്ഥാനതല  ലേഖന മത്സരം
വിദ്യാർത്ഥികളിലുള്ള സർഗ്ഗാത്മകതയും എഴുതാനുള്ള കഴിവും പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യവുമായി 78 -ാം സ്വാതന്ത്ര്യ ദിനാഘോഷത്തിൻ്റെ ഭാഗമായി, കേരളത്തിൽ ജനപക്ഷത്ത് നിൽക്കുന്ന ഓൺലൈൻ ചാനലായ അക്ഷയ ന്യൂസ് കേരള  സംസ്ഥാ നത്തെ ഹൈസ്കൂൾ വിദ്യാർത്ഥികൾക്കായി മുൻ രാഷ്ട്രപതി  എ.പി.ജെ അബ്ദുൾ കലാമിൻ്റെ പേരിൽ അഖില കേരള ലേഖന മത്സരം സംഘടിപ്പിക്കുകയാണ്. 2024  ആഗസ്ത് 10 ന് സംഘടിപ്പിക്കുന്ന ലേഖന മത്സരത്തിൽ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടുന്ന വിദ്യാർത്ഥികൾക്ക് ഡോ. എ. പി. ജെ അബ്ദുൾ കലാമിൻ്റെ സ്മരണാർത്ഥം ബാല പ്രഭ പുരസ്കാരമായി  10,000, 5000, 2000 എന്നിങ്ങനെ  ക്യാഷ് അവാർഡും. വിജയികളായ കുട്ടികളെ പങ്കെടുപ്പിച്ച സ്കൂളിന് ഡോ. എ.പി.ജെ അബ്ദുൾ കലാം "ബാലപ്രഭ 2024" സ്മരണികയും  നൽകും. താങ്കളുടെ സ്കൂളിനെ പ്രതിനീധീകരിച്ച് താൽപ്പര്യമുള്ള കുട്ടികളെ മത്സരത്തിൽ പങ്കെടുപ്പിക്കാൻ അഭ്യർത്ഥിക്കുന്നു.
നിബന്ധനകൾ
1   മത്സരാർത്ഥി ഹൈസ്കൂൾ വിദ്യാർത്ഥി ആയിരിക്കണം
2   പഠിക്കുന്ന സ്കൂളിൽ നിന്നും പ്രധാന അധ്യാപകൻ അധികാരപ്പെടുത്തിയ എഴുത്. ജനന സർട്ടിഫിക്കറ്റ്, വാട്സ്ആപ്പ് നമ്പർ എന്നിവ 9447640216 എന്ന നമ്പറിലേക്ക് വാട്സ്ആപ്പ് ചെയ്യേണ്ടതാണ്.
3   ഇങ്ങനെ ലഭിക്കുന്ന മത്സരാർത്ഥികളെ ബാലപ്രഭ 2024 എന്ന വാട്സ് ആപ്പ് ഗ്രൂപ്പിൽ ഉൾപ്പെടുത്തുകയും, നിർദ്ദേശങ്ങളും മറ്റും ആ ഗ്രൂപ്പിലൂടെ നൽകുന്നതാണ്. 
4   ബാലപ്രഭ 2024 എൻട്രി സ്വീകരിക്കുന്ന അവസാന തിയതി 05.08.2024
5   ബാലപ്രഭ 2024  ഓൺലൈൻ ലേഖന മൽസരം നടത്തുന്ന   തിയതി 10.08.2024. അന്നേ ദിവസം വാട്സ്ആപ്പ് ഗ്രൂപ്പിൽ വിഷയം നൽകുന്നതായിരിക്കും.
6   ബാലപ്രഭ 2024 മൽസര ഫലം പ്രസിദ്ധ പ്പെടുത്തുന്ന തിയതി 15.08.2024
7   ബാലപ്രഭ 2024 സമ്മാനങ്ങൾ വിതരണം നടത്തുന്ന തിയതി 30.08.2024 നുള്ളിൽ.
8  മലയാള ഭാഷയിലായിരിക്കും മത്സരം സംഘടിപ്പിക്കുക
9  ഒരു വിദ്യാലയത്തിൽ നിന്ന് നാല് മൽസരാർത്ഥികൾക്ക് മാത്രമേ മൽസരത്തിൽ പങ്കെടുക്കാൻ സാധിക്കുകയുള്ളു.
10  വിധികർത്താക്കളുടെ തീരുമാനം അന്തിമമായിരിക്കും.
   വിശദ വിവരങ്ങൾക്ക് ബന്ധപ്പെടുക  : 85477 33220
കാസർഗോഡ് : 9847866146,കണ്ണൂർ : 9745505805, വയനാട് : 9447640216, കോഴിക്കോട് : 8848083866, 9446321312, മലപ്പുറം : 8891227352, പാലക്കാട് : 9447226249, തൃശ്ശൂർ : 9349945008, ഇടുക്കി : 9447189869, കോട്ടയം : 7025757061, 9447415287, പത്തനത്തിട്ട : 9946932771, കൊല്ലം : 9809438618 ആലപ്പുഴ : 9645821299, തിരുവനന്തപുരം : 8089375738, 9349177957