ബി.എസ്.സി. നേഴ്‌സിംഗ് പ്രവേശനം

Sep 16, 2026
ബി.എസ്.സി. നേഴ്‌സിംഗ് പ്രവേശനം

കണ്ണൂർ പറശ്ശിനിക്കടവ് എം.വി.ആർ ആയുർവേദ മെഡിക്കൽ കോളേജിൽ കേരള ആരോഗ്യസർവകലാശാല അംഗീകരിച്ച 2026-2027 വർഷത്തെ ബി.എസ്.സി. നേഴ്‌സിംഗ്(ആയുർവേദം), ബി.ഫാം(ആയുർവേദം) കോഴ്‌സുകളിലേക്കുള്ള പ്രവേശനത്തിന് www.lbscentre.kerala.gov.in ലൂടെ സെപ്റ്റംബർ 30 വരെ അപേക്ഷിക്കാം. ഓൺലൈൻ വഴിയോ വെബ്‌സൈറ്റ് വഴി ഡൗൺലോഡ് ചെയ്ത ചെല്ലാൻ ഉപയോഗിച്ച് ഫെഡറൽ ബാങ്കിന്റെ ഏതെങ്കിലും ശാഖ വഴിയോ ഫീസ് അടയ്ക്കാം. അക്കാദമിക വിവരങ്ങൾ ഓൺലൈനായി രജിസ്റ്റർ ചെയ്യാം. വിവരങ്ങൾക്ക്: 0471-2560361, 362, 363, 364.