അഗ്നിവീര്‍ വായു റിക്രൂട്ട്‌മെന്റിന് അപേക്ഷിക്കാം

അവിവാഹിതരായ സ്ത്രീകള്‍ക്കും പുരുഷന്‍മാര്‍ക്കുമാണ് അവസരം.ജൂലായ് എട്ട് മുതല്‍ അപേക്ഷകള്‍ സമര്‍പ്പിക്കാം

Jun 18, 2024
അഗ്നിവീര്‍ വായു റിക്രൂട്ട്‌മെന്റിന് അപേക്ഷിക്കാം
apply-for-agniveer-vayu-recruitment

ന്യൂഡൽഹി : ഇന്ത്യന്‍ എയര്‍ഫോഴ്‌സിലേക്കുള്ള (2024) അഗ്നിവീര്‍ വായു റിക്രൂട്ട്‌മെന്റിന് അപേക്ഷിക്കാം. അവിവാഹിതരായ സ്ത്രീകള്‍ക്കും പുരുഷന്‍മാര്‍ക്കുമാണ് അവസരം.താത്പര്യമുള്ളവര്‍ക്ക് ഔദ്യോഗിക വെബ്‌സൈറ്റ് വഴി അപേക്ഷകള്‍ സമര്‍പ്പിക്കാം.പ്രായം: തിരഞ്ഞെടുപ്പ് പ്രക്രിയ അവസാനിക്കുമ്പോള്‍ 21 വയസ് കവിയരുത്.ജൂലായ് 3 2004 - ജനുവരി 2008ന്റെ ഇടയില്‍ ജനിച്ചവരായിരിക്കണം(രണ്ട് തീയതികളും ഉള്‍പ്പെടെ)

50 ശതമാനം മാര്‍ക്കോടെയുള്ള പ്ലസ്ടു/തത്തുല്യം. അല്ലെങ്കില്‍ 50 ശതമാനം മാര്‍ക്കോടെ മെക്കാനിക്കല്‍/ഇലക്ട്രിക്കല്‍/ഇലക്ട്രോണിക്‌സ്/ഓട്ടോമൊബൈല്‍/കംപ്യൂട്ടര്‍ സയന്‍സ്/ ഇന്‍സ്ട്രുമെന്റേഷന്‍ ടെക്‌നോളജി/ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി/ ഇന്‍ഫോര്‍മേഷന്‍ ടെക്‌നോളജിയില്‍ ത്രിവത്സര ഡിപ്ലോമ. അല്ലെങ്കില്‍ ഫിസിക്‌സ്, മാത്തമാറ്റിക്‌സ് എന്നീ നോണ്‍ വൊക്കേഷണല്‍ വിഷയങ്ങള്‍ ഉള്‍പ്പെട്ട വൊക്കേഷണല്‍ കോഴ്‌സ് 50 ശതമാനം മാര്‍ക്കോടെ പാസായിരിക്കണം

അപേക്ഷകര്‍ പ്ലസ്ടു/ഡിപ്ലോമ/ വൊക്കേഷണല്‍ കോഴ്‌സിന് ഇംഗ്ലീഷില്‍ മാത്രമായി 50 ശതമാനം മാര്‍ക്ക് ഉണ്ടായിരിക്കണം. ഇംഗ്ലീഷ് ഉള്‍പ്പെടാത്ത ഡിപ്ലോമ/ വൊക്കേഷണല്‍ കോഴ്‌സ് പഠിച്ചവര്‍ പത്താം ക്ലാസിലോ പ്ലസ്ടുവിലോ ഇംഗ്ലീഷിന് 50 ശതമാനം മാര്‍ക്ക് നേടിയിരിക്കണം.പ്ലസ്ടുവിന് സയന്‍സ് വിഷയങ്ങള്‍ പഠിച്ചവര്‍ക്കും അല്ലാത്തവര്‍ക്കും അപേക്ഷിക്കാവുന്നതാണ്. സയന്‍സ് വിഷയങ്ങളില്‍ ഫിസിക്‌സ് മാത്തമാറ്റിക്‌സ് എന്നിവയ്ക്ക് 50 ശതമാനം മാര്‍ക്ക് നിര്‍ബന്ധയുണ്ട്.

ഉയരം

  • പുരുഷന് കുറഞ്ഞത് 152.5 സെ.മി
  • സ്ത്രീകള്‍ക്ക് 152 സെ.മി
  • നോര്‍ത്ത് ഈസ്റ്റ്, ഉത്തരാഖണ്ഡിലെ മലയോര മേഖലയിലുള്ളവര്‍ക്ക് 147 സെ.മി
  • ലക്ഷ്വദ്വീപുകാര്‍ക്ക് 150 സെ.മി

ഭാരം

  • ഉയരത്തിനും പ്രായത്തിനും അനുസരിച്ചുള്ളവ

മികച്ച് കാഴ്ച ശക്തിയും കേള്‍വി ശക്തിയും ഉണ്ടായിരിക്കണം.അപേക്ഷ ഫീസ് : 550 രൂപ. ജൂലായ് എട്ട് മുതല്‍ അപേക്ഷകള്‍ സമര്‍പ്പിക്കാം. ജൂലായ് 28ാണ് അപേക്ഷ സമര്‍പ്പിക്കാനുള്ള അവസാന തീയതി. 

webdesk As part of the Akshaya News Kerala team, I strive to bring you timely and accurate information on a wide range of topics. Whether it's breaking news, in-depth analysis, or features on cultural events, I'm here to keep you informed and engaged. Our mission is to be your go-to source for everything related to Kerala and its people, delivering news that matters to you. Stay tuned for updates, opinions, and insights from our dedicated team.