ഒറ്റപ്പാലത്ത് വീട്ടമ്മയെ മരിച്ചനിലയിൽ കണ്ടെത്തി; വൈദ്യുതി കെണിയിൽനിന്ന് ഷോക്കേറ്റതെന്ന് നിഗമനം
അമ്പലവട്ടം പാലക്കത്തൊടിയിൽ പാറുക്കുട്ടിയാണ് (60) മരിച്ചത്

ഒറ്റപ്പാലം: പനമണ്ണ അമ്പലവട്ടത്ത് വീട്ടമ്മയെ ഷോക്കേറ്റ് മരിച്ചനിലയിൽ കണ്ടെത്തി. അമ്പലവട്ടം പാലക്കത്തൊടിയിൽ പാറുക്കുട്ടിയാണ് (60) മരിച്ചത്. തിങ്കളാഴ്ച രാത്രി 11 മണിയോടെയാണ് മൃതദേഹം കണ്ടെത്തിയത്.അയൽവാസിയുടെ കോഴിഫാമിനു സമീപം ഒരുക്കിയ വൈദ്യുതി കെണിയിൽ തട്ടിയാണ് അപകടമെന്നാണു പോലീസിൻ്റെ പ്രാഥമിക നിഗമനം. നായകളേയും കാട്ടുപന്നികളേയും പ്രതിരോധിക്കാൻ ഒരുക്കിയ കെണിയാണിതെന്ന് സംശയിക്കുന്നു. രാവിലെ പാലുമായി പോയ ഇവർ തിരിച്ചെത്താതിനെ തുടർന്നു നടത്തിയ തിരച്ചിലിലാണു മൃതദേഹം കണ്ടെത്തിയത്. ഫാം ഉടമയ്ക്കെതിരെ പൊലീസ് കേസെടുത്തു.