വാഹനാപകടത്തില്‍ നാടന്‍പാട്ട് കലാകാരന്‍ രതീഷ് തിരുവരംഗന് ദാരുണാന്ത്യം
കുളപ്പുള്ളി ചുവന്ന ഗേറ്റില്‍ ടാങ്കര്‍ ലോറിയും ഓട്ടോറിക്ഷയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിലാണ് മരണം

പാലക്കാട് : വാഹനാപകടത്തില്‍ നാടന്‍പാട്ട് കലാകാരന്‍ രതീഷ് തിരുവരംഗന് ദാരുണാന്ത്യം. കുളപ്പുള്ളി ചുവന്ന ഗേറ്റില്‍ ടാങ്കര്‍ ലോറിയും ഓട്ടോറിക്ഷയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിലാണ് മരണം. വാവന്നൂര്‍ സ്വദേശിയാണ് രതീഷ്.പട്ടാമ്പി ഭാഗത്തേക്ക് പോകുകയായിരുന്ന ഓട്ടോറിക്ഷ ഐപിടി കോളജിനു സമീപത്തു വച്ച് എതിരെ വന്ന ടാങ്കര്‍ ലോറിയില്‍ ഇടിച്ചാണ് അപകടമുണ്ടായത്. മൃതദേഹം ഒറ്റപ്പാലം താലൂക്ക് ആശുപത്രി മോര്‍ച്ചറിയില്‍. നാടന്‍പാട്ട് കലാ രംഗത്ത് സജീവ സാന്നിധ്യമായിരുന്നു രതീഷ്. നിരവധി പുരസ്‌കാരങ്ങളും ലഭിച്ചിട്ടുണ്ട്.