കൊടുവള്ളിയില്‍ വാഹനാപകടം; കെഎസ്ആര്‍ടിസി സ്വിഫ്റ്റ് ബസ് നിയന്ത്രണം വിട്ട് ഹോട്ടലിലേക്ക് ഇടിച്ചു കയറി
കൊടുവള്ളിയില്‍ കെഎസ്ആര്‍ടിസി സ്വിഫ്റ്റ് ബസ് നിയന്ത്രണം വിട്ട് മറുവശത്തെ ഹോട്ടലിലേക്ക് ഇടിച്ചു കയറി
കോഴിക്കോട് : കൊടുവള്ളിയില്‍ കെഎസ്ആര്‍ടിസി സ്വിഫ്റ്റ് ബസ് നിയന്ത്രണം വിട്ട് മറുവശത്തെ ഹോട്ടലിലേക്ക് ഇടിച്ചു കയറി. ദേശീയപാതയില്‍ കൊടുവള്ളി മദ്രസാ ബസാറില്‍ പുലര്‍ച്ചെ 5.15-ന് ആയിരുന്നു അപകടം. ബാഗ്ലൂരില്‍ നിന്ന് കോഴിക്കോട്ടേക്കു പോവുകയായിരുന്ന ബസിന് മുന്നിലുണ്ടായിരുന്ന ബൈക്ക് ശ്രദ്ധയില്‍ പെട്ടതിനെ തുടര്‍ന്ന് പെട്ടെന്ന് നിര്‍ത്തുകയായിരുന്നു.ഇതോടെ നിയന്ത്രണം വിട്ട് റോഡരികിലെ മരത്തില്‍ ഇടിച്ച് വലത്തോട്ട് തിരിഞ്ഞ് മറുവശത്തെ ഹോട്ടലിലേക്ക് ഇടിച്ച് കയറുകയായിരുന്നു. ചാറ്റല്‍ മഴക്കിടെയാണ് അപകടമുണ്ടായത്. ഹോട്ടല്‍ തുറന്നിട്ടില്ലാത്തതിനാല്‍ വന്‍ ദുരന്തം ഒഴിവായി. യാത്രക്കാര്‍ കാര്യമായ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. ക്രെയിന്‍ എത്തിച്ച് ബസ് റോഡരികിലേക്കു മാറ്റി.