തിരുവനന്തപുരത്തു നിന്ന് ഒരു പുതിയ രാജ്യാന്തര വിമാന സർവീസ് കൂടി

ഇതിഹാദ് എയർവെയ്സിന്റെ തിരുവനന്തപുരം-അബുദാബി സർവീസ് ജൂൺ 15 ന് ആരംഭിക്കും

തിരുവനന്തപുരത്തു നിന്ന് ഒരു പുതിയ രാജ്യാന്തര വിമാന സർവീസ് കൂടി
a-new-international-flight-service-from-thiruvananthapuram

തിരുവനന്തപുരം: തിരുവനന്തപുരത്തു നിന്ന് ഒരു പുതിയ രാജ്യാന്തര വിമാന സർവീസ് കൂടി തുടങ്ങുന്നു. ഇതിഹാദ് എയർവെയ്സിന്റെ തിരുവനന്തപുരം-അബുദാബി സർവീസ് ജൂൺ 15 ന് ആരംഭിക്കും. തുടക്കത്തിൽ ആഴ്ചയിൽ അഞ്ച് ദിവസമായിരിക്കും സർവീസ്.അബുദാബിയിൽ നിന്ന് രാത്രി 8.10ന് തിരുവനന്തപുരത്ത് എത്തുന്ന വിമാനം (ഇവൈ 262/263) 9.40ന് തിരികെ അബുദാബിയിലേക്ക് പോകും. തിരുവനന്തപുരം-അബുദാബി സെക്ടറിൽ ഇതിഹാദിന്റെ രണ്ടാമത്തെ സർവീസ് ആണിത്. നിലവിലുള്ള സർവീസിന്റെ സമയത്തിൽ 15 മുതൽ മാറ്റമുണ്ട്. രാവിലെ 3:10 നു തിരുവനന്തപുരത്ത് എത്തുന്ന വിമാനം (ഇവൈ 264/265) 4.10നു അബുദാബിയിലേക്ക് പോകും.പുതിയ സർവീസ് ആരംഭിക്കുന്നതോടെ യൂറോപ്പ് ഉൾപ്പെടെയുള്ള രാജ്യങ്ങളിലേക്ക് കൂടുതൽ കണക്ടിവിറ്റി ലഭ്യമാകും.

What's Your Reaction?

like

dislike

love

funny

angry

sad

wow

webdesk As part of the Akshaya News Kerala team, I strive to bring you timely and accurate information on a wide range of topics. Whether it's breaking news, in-depth analysis, or features on cultural events, I'm here to keep you informed and engaged. Our mission is to be your go-to source for everything related to Kerala and its people, delivering news that matters to you. Stay tuned for updates, opinions, and insights from our dedicated team.