ഹിമാലയം യാത്രയ്ക്കിടെ പെരുമ്പാവൂർ സ്വദേശി സൂര്യാഘാതമേറ്റ് മരിച്ചു
പെരുമ്പാവൂർ അഞ്ജനം വീട്ടിൽ ഉണ്ണികൃഷ്ണൻ (58) ആണ് മരിച്ചത്.
എറണാകുളം : ഹിമാലയം യാത്രയ്ക്കിടെ പെരുമ്പാവൂർ സ്വദേശി സൂര്യാഘാതമേറ്റ് മരിച്ചു. പെരുമ്പാവൂർ അഞ്ജനം വീട്ടിൽ ഉണ്ണികൃഷ്ണൻ (58) ആണ് മരിച്ചത്.അലഹാബാദിൽ വെച്ചാണ് സംഭവം. മൃതദേഹം അലഹബാദിലെ ആശുപത്രിയിൽ ആണ്.അതേസമയം സൂര്യാഘാതത്തെ തുടർന്ന് ദില്ലിയിൽ ഒരാൾ മരിച്ചിരുന്നു.ബിഹാർ ദർബംഗ സ്വദേശി നാൽപ്പതുകാരനായ ഫാക്ടറി ജീവനക്കാരനാണ് മരിച്ചത്.സർക്കാർ കണക്കിൽ ഈ സീസണിൽ സൂര്യാഘാതത്തെ തുടർന്നുള്ള ആദ്യമരണം ആണിത്.ആർഎംഎൽ ആശുപത്രിയിൽ ചികിൽസയിലായിരുന്നു ഇയാൾ.ഈ ആശുപത്രിയിൽ സൂര്യാഘാതമേറ്റ അഞ്ചുപേർ ചികിൽസയിൽ ആണ്.