മലപ്പുറത്ത് എംഡിഎംഎ നല്കി പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ വര്‍ഷങ്ങളോളം പീഡിപ്പിച്ചു; പ്രതി പിടിയില്‍
ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട പെൺകുട്ടിയെ പ്രണയം നടിച്ചാണ് വശീകരിച്ചത്.ചികിത്സക്ക് പിന്നാലെ ലഹരിയിൽ നിന്ന് മോചിതയായ ശേഷമാണ് പെൺകുട്ടി പോലീസിൽ പരാതി നൽകിയത്.
 
                                    മലപ്പുറം : ഭക്ഷണത്തിൽ എംഡിഎംഎ കലർത്തി നൽകി ലഹരിക്കടിമയാക്കിയ ശേഷം പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ വര്‍ഷങ്ങളോളം പീഡിപ്പിച്ച സംഭവത്തിലെ പ്രതി പിടിയിൽ. .വേങ്ങര ചേറൂർ സ്വദേശി അലുങ്ങൽ അബ്ദുൽ ഗഫൂർ (23) ആണ് പിടിയിലായത്.
മലപ്പുറം കോട്ടക്കലിൽ ആണ് സംഭവം. ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട പെൺകുട്ടിയെ പ്രണയം നടിച്ചാണ് വശീകരിച്ചത്. പിന്നീട് പെൺകുട്ടിക്കൊപ്പം പതിവായി പുറത്തുപോയ ഇയാൾ ഭക്ഷണത്തിൽ എംഡിഎംഎ കലർത്തി നൽകുകയായിരുന്നു2020ൽ പ്ലസ് വൺ വിദ്യാർഥിനി ആയിരിക്കെ തുടങ്ങിയ പീഡനം 2025 മാർച്ച് വരെ തുടർന്നെന്നാണ് പരാതി. അതിജീവിതയുടെ നഗ്നദൃശ്യം പകർത്തിയ പ്രതി പെൺകുട്ടിയുടെ സ്വർണാഭരണങ്ങളും പലപ്പോഴായി തട്ടിയെടുത്തു.
ചികിത്സക്ക് പിന്നാലെ ലഹരിയിൽ നിന്ന് മോചിതയായ ശേഷമാണ് പെൺകുട്ടി പോലീസിൽ പരാതി നൽകിയത്. പ്രതിയെ കോട്ടക്കൽ പോലീസ് ആണ് അറസ്റ്റ് ചെയ്തത്. പ്രതിയുടെ ഫോണും പോലീസ് പിടിച്ചെടുത്തിട്ടുണ്ട്.
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 




 
                                                                                                                                             
                                                                                                                                             
                                                                                                                                             
                                             
                                             
                                             
                                             
                                             
                                            