ദേശീയപാത മുറിച്ചുകടക്കുന്നതിനിടെ കാറിടിച്ച് വീട്ടമ്മ മരിച്ചു
കൊടുവായൂര്‍ എത്തനൂര്‍ പൂളക്കാട് വീട്ടില്‍ പാറു (64) ആണ് മരിച്ചത്
കൊടുവായൂര്‍: പാലക്കാട് കണ്ണാടിയില്‍ ദേശീയപാത മുറിച്ചുകടക്കുന്നതിനിടെ കാറിടിച്ച് വീട്ടമ്മ മരിച്ചു. കൊടുവായൂര്‍ എത്തനൂര്‍ പൂളക്കാട് വീട്ടില്‍ പാറു (64) ആണ് മരിച്ചത്. തിങ്കളാഴ്ച രാവിലെ 10.45-ഓടെ കണ്ണാടി ഹയര്സെക്കന്ഡറിസ്കൂളിനു സമീപത്താണ് അപകടമുണ്ടായത്.ദേശീയപാതയുടെ വടക്കുഭാഗത്തുള്ള സഹോദരന്റെ വീട്ടില്‍നിന്ന് തെക്കുഭാഗത്തുള്ള തറവാട്ടിലേക്ക് പോകുമ്പോഴാണ് കാറിടിച്ചത്. തെലങ്കാനയില്‍നിന്ന് കേരളത്തില്‍ ഉല്ലാസയാത്രയ്ക്കെത്തിയ യുവാക്കള്‍ തൃശ്ശൂരില്‍നിന്ന് കോയമ്പത്തൂരിലേക്ക് തിരിച്ചുപോയിരുന്ന കാറാണ് വീട്ടമ്മയെ ഇടിച്ചത്.ഇടിയേറ്റ് മുകളിലേക്ക് തെറിച്ച വീട്ടമ്മ തലകുത്തി വീണതായി ദൃക്സാക്ഷികള്‍ പറഞ്ഞു. പരിക്കേറ്റ പാറുവിനെ ജില്ലാ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഇതിനകം മരിച്ചു. ബന്ധുവിന്റെ മരണാനന്തര ചടങ്ങിനായി ശനിയാഴ്ച കണ്ണാടിയില്‍ എത്തിയതായിരുന്നു പാറു.ഭര്‍ത്താവ്: വെള്ള. മക്കള്‍: ഹരിദാസ്, പ്രകാശന്, അനിത, സുനിത. മരുമകള്‍: ശാരദ, അനിത, വി. ശശികുമാര്‍, വി. ശശി. സഹോദരങ്ങള്‍: പരേതനായ ചാമി, പരേതനായ കണ്ടന്, മാണിക്യന്, ചന്ദ്രന്