കെ.ടെറ്റ്: യോഗ്യത സർട്ടിഫിക്കറ്റുകളുടെ പരിശോധന 19 ന്
പരപ്പനങ്ങാടി എ.കെ.എൻ.എം. പി.ഡബ്ല്യു.ഡി കെട്ടിടത്തിൽ പ്രവർത്തിക്കുന്ന തിരൂരങ്ങാടി ജില്ലാ വിദ്യാഭ്യാസ ഓഫീസിൽ വെച്ച് നടത്തുമെന്ന് ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ അറിയിച്ചു.
മലപ്പുറം : 2024 ഏപ്രിലിലെ വിഞ്ജാപന പ്രകാരം തിരൂരങ്ങാടി ജി.എച്ച്.എസ്.എസ്, കാലിക്കറ്റ് യൂ. സിറ്റി കാമ്പസ് ജി.എം.എച്ച്.എസ്.എസ് എന്നീ പരീക്ഷാ കേന്ദ്രങ്ങളിൽ കേരള ടീച്ചർ എലിജിബിലിറ്റി ടെസ്റ്റ് പരീക്ഷ എഴുതി യോഗ്യത നേടിയ കാറ്റഗറി ഒന്ന്, രണ്ട്, മൂന്ന്, നാല് പരീക്ഷാർത്ഥികളുടെ യോഗ്യതാ സർട്ടിഫിക്കറ്റുകളുടെ പരിശോധന സെപ്റ്റംബര്‍ 19, 20 തീയതികളില്‍ പരപ്പനങ്ങാടി എ.കെ.എൻ.എം. പി.ഡബ്ല്യു.ഡി കെട്ടിടത്തിൽ പ്രവർത്തിക്കുന്ന തിരൂരങ്ങാടി ജില്ലാ വിദ്യാഭ്യാസ ഓഫീസിൽ വെച്ച് നടത്തുമെന്ന് ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ അറിയിച്ചു. അസ്സൽ ഹാൾടിക്കറ്റ്, എസ്.എസ്.എൽ.സി, പ്ലസ്ട, ഡിഗ്രി, ബി.എഡ്, ടി.ടി.സി എന്നിവയുടെ ഒറിജിനലും പകർപ്പും പരിശോധനാ സമയത്ത് ഹാജരാക്കണം. മാർക്ക് ഇളവുകളോടു കൂടി വിജയിച്ചവര്‍ (90 മാർക്കിന് താഴെ ലഭിച്ചവർ) എസ്.എസ്.എൽ.സി ബുക്കിൽ ജാതി രേഖപ്പെടുത്തിയിട്ടില്ല എങ്കിൽ ജാതി തെളിയിക്കുന്ന സർട്ടിഫിക്കറ്റും ഹാജരാക്കണം. ബി.എഡ്/ടി.ടി.സി പഠിക്കുന്നവർ ഒറിജിനൽ സർട്ടിഫിക്കറ്റ് ലഭിച്ചതിനുശേഷം മാത്രം വെരിഫിക്കേഷന് ഹാജരായാൽ മതി. മുൻ വർഷങ്ങളിലെ കെ.ടെറ്റ് വെരിഫിക്കേഷൻ നടത്താൻ സാധിക്കാത്തവർക്കും ഈ ദിവസങ്ങളില്‍ വെരിഫിക്കേഷൻ നടത്താവുന്നതാണ്.