താത്ക്കാലിക അദ്ധ്യാപക നിയമനം

തൃക്കരിപ്പൂർ ഗവ. പോളിടെക്നിക്ക് കോളേജിൽ വിവിധ എഞ്ചിനീയറിംഗ് ബ്രാഞ്ചുകളില്‍ ഒഴിവുള്ള ലക്ച്ചറർ തസ്തികകളിലേക്ക് ദിവസ വേതനാടിസ്ഥാനത്തിൽ താത്ക്കാലിക നിയമനം നടത്തുന്നതിനുളള കൂടിക്കാഴ്ച നടത്തുന്നു. അതാത് എഞ്ചിനീയറിംഗ് ബ്രാഞ്ചില്‍ അറുപത് ശതമാനം മാര്‍ക്കില്‍ കുറയാത്ത ബിരുദമാണ് കുറഞ്ഞ യോഗ്യത. ബയോമെഡിക്കല്‍ എഞ്ചിനീയറിംഗ്, ഇലക്ട്രോണിക്സ് എഞ്ചിനീയറിംഗ്, കമ്പ്യൂട്ടര്‍ എഞ്ചിനീയറിംഗ്, മെക്കാനിക്കല്‍ എഞ്ചിനീയറിംഗ് തുടങ്ങിയ വിവിധ വിഭാഗങ്ങളിൽ അഭിമുഖം യഥാക്രമം ജൂൺ 10,11,12, 13 തീയതികളിൽ നടക്കും. താത്പര്യമുള്ളവര്‍ വിശദമായ ബയോഡാറ്റ, യോഗ്യത, പരിചയം എന്നിവയുടെ അസ്സൽ സര്‍ട്ടിഫിക്കറ്റുകളും അവയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും സഹിതം അതാത് ദിവസം രാവിലെ 10 ന് കോളേജ് ഓഫീസിൽ നേരിട്ട് ഹാജരായി പേര് രജിസ്റ്റർ ചെയ്യേണ്ടതാണ്. ഫോൺ- 0467- 2211400, 7560895843