തീരമൈത്രി പദ്ധതിയിൽ അപേക്ഷിക്കാം
മത്സ്യത്തൊഴിലാളി വനിതകളടങ്ങുന്ന ഗ്രൂപ്പുകളിൽ നിന്നും അപേക്ഷ ക്ഷണിച്ചു
 
                                    തിരുവനന്തപുരം: സൊസൈറ്റി ഫോർ അസിസ്റ്റൻസ് ടു ഫിഷർ വിമൺ (സാഫ്) തീരമൈത്രി പദ്ധതിയിലൂടെ ജോയിന്റ് ലയബിലിറ്റി ഗ്രൂപ്പ് രൂപീകരിക്കുന്നതിന് മത്സ്യക്കച്ചവടം. ഉണക്ക മീൻക്കച്ചവടം, പീലിംഗ് തുടങ്ങിയ മേഖലകളിൽ തൊഴിൽ ചെയ്യുന്ന മത്സ്യത്തൊഴിലാളി വനിതകളടങ്ങുന്ന ഗ്രൂപ്പുകളിൽ നിന്നും അപേക്ഷ ക്ഷണിച്ചു. പലിശയ്ക്ക് കടമെടുത്ത് മത്സ്യക്കച്ചവടംചെയ്യുന്ന മത്സ്യത്തൊഴിലാളി സ്ത്രീകളെ സഹായിക്കുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. അപേക്ഷകർ എഫ്.എഫ്.ആർ-ൽ രജിസ്റ്റർ ചെയ്തിട്ടുള്ളവരായിരിക്കണം. പ്രായപരിധി ഇല്ല. 5 പേരങ്ങടങ്ങുന്ന ഒരു ഗ്രൂപ്പിന് പരമാവധി 50, 000 രൂപ പലിശരഹിത വായ്പയായി ലഭിക്കും. കൃത്യമായി വായ്പ തിരിച്ചടയ്ക്കുന്നവർക്ക് തുടർ വായ്പയും നൽകും. അപേക്ഷ ഫോറം വിഴിഞ്ഞം ഫിഷറീസ് അസിസ്റ്റന്റ് ഡയറക്ടർ ഓഫീസിൽ നിന്നും ജില്ലയിലെ മത്സ്യഭവൻ ഓഫീസുകളിൽ നിന്നും ലഭിക്കും. അപേക്ഷ സമർപ്പിക്കേണ്ട അവസാന തിയതി ജൂലൈ 31. കൂടുതൽ വിവരങ്ങൾക്ക് 9847907161, 9895332871
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 




 
                                                                                                                                             
                                                                                                                                             
                                                                                                                                             
                                             
                                             
                                             
                                             
                                             
                                            