പ്രവാസികൾ നേരിടുന്ന പ്രശ്നങ്ങൾ പരിഹരിക്കണം: ഓർമ
ഓവർസീസ് റെസിഡൻ്റ് മലയാളി അസോസിയേഷൻ (ഓർമ
രാമപുരം: പ്രവാസികൾ നേരിടുന്ന പ്രശ്നങ്ങൾ പരിഹരിക്കാൻ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ സമഗ്രമായ ഇടപെടൽ നടത്തണമെന്ന് ഓവർസീസ് റെസിഡൻ്റ് മലയാളി അസോസിയേഷൻ കോട്ടയം ചാപ്റ്റർ രൂപീകരണ സമ്മേളനം ആവശ്യപ്പെട്ടു. (ഓർമ) കോട്ടയം ചാപ്റ്റർ ഓർമ ഇൻ്റർനാഷണൽ ട്രസ്റ്റി ബോർഡ് ചെയർമാൻ ജോസ് ആറ്റുപുറം ഉദ്ഘാടനം ചെയ്തു. ഷൈനി സന്തോഷ് അധ്യക്ഷത വഹിച്ചു. കുര്യാക്കോസ് മാണിവയലിൽ, ഷാജി ആറ്റുപുറം, എബി ജെ ജോസ്, റെജിമോൻ കുര്യാക്കോസ്, സജി വാക്കത്തിനാൽ തുടങ്ങിയവർ പ്രസംഗിച്ചു.
ഭാരവാഹികളായി ഷൈനി സന്തോഷ് (പ്രസിഡൻ്റ്), സുനിൽ കിഴക്കേക്കര വൈസ് പ്രസിഡൻ്റ്), രാജു കെ കെ (ജനറൽ സെക്രട്ടറി), ബോബിൻ കെ സെബാസ്റ്റ്യൻ (ജോയിൻ്റ് സെക്രട്ടറി), ഷിനോയ് ദിവാകരൻ (ട്രഷറർ), രാഹൻ കൃഷ്ണ എസ് (യൂത്ത് വിംഗ് പ്രസിഡൻ്റ്), ടി കെ ബൽറാം, വിഷ്ണു ശക്തിസരസ്, മനോജ് ചീങ്കല്ലേൽ, അരുൺ കെ എബ്രാഹം, അരുൺ പി നായർ ( എക്സിക്യൂട്ടീവ് കമ്മിറ്റി ) എന്നിവരെ ഭാരവാഹികളായി തിരഞ്ഞെടുത്തു.
ഫോട്ടോ അടിക്കുറിപ്പ്
ഓവർസീസ് റെസിഡൻ്റ് മലയാളി അസോസിയേഷൻ (ഓർമ) കോട്ടയം ചാപ്റ്റർ ഓർമ ഇൻ്റർനാഷണൽ ട്രസ്റ്റി ബോർഡ് ചെയർമാൻ ജോസ് ആറ്റുപുറം ഉദ്ഘാടനം ചെയ്യുന്നു. ഷാജി ആറ്റുപുറം, ഷൈനി സന്തോഷ്, എബി ജെ ജോസ്, കുര്യാക്കോസ് മാണിവയലിൽ, റെജിമോൻ കുര്യാക്കോസ് തുടങ്ങിയവർ സമീപം.